ദോഹ: മണ്ണും മനസും ഒരുക്കിയുള്ള കാത്തിരിപ്പിന് അറുതി, ചൊവ്വാഴ്ച പ്രിയനാടിെൻറ ദേശീയ ദിനം. ദേശീയ ദിന പരിപാടികളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം പൊതു സുര ക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. ഖത്തർ ദേശീയദിനം 2018െൻറ സുരക്ഷാ സമിതി വ ിളിച്ചു ചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് സുക്ഷാ നിർദേശങ്ങ ൾ അവതരിപ്പിച്ചത്. സുരക്ഷാ സമിതി ചെയർമാനും വകുപ്പ് ഡയ റക്ടറുമാ യ ബ്രിഗേഡിയർ അലി ഖുജൈം അൽ അദ്ബി, അസി. ഡയറക്ടർ ബ്രിഗേഡിയർ ജാസിം മുഹമ് മദ് അൽ ഹിലാൽ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകര ും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ദേ ശീയദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സൈനിക പരേഡ് അ ടക്കം ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുന്നത് ദോഹ കോർണിഷിലാ ണെന്ന് ചെയർമാൻ ബ്രിഗേഡി യർ അലി ഖുജൈം പറഞ്ഞു. സുരക്ഷ അടക്കമുള്ള ആ ഭ്യന്തരമന്ത്രാലയത്തിെൻറ നിർദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
പരേഡ് വൈകിട്ട് 2.45ന്
ദേശീയദിനാഘോഷത്തിെൻറ ഭാഗമായുള്ള പ്രധാന പരിപാടികളിലൊന്നായ സൈനികപരേഡ് വൈകിട്ട് 2.45ന് ആരംഭിക്കുമെന്ന് അലി ഖുജൈം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങൾ കൃത്യസമയത്ത് തന്നെ അവരുടെ ഇരിപ്പിടങ്ങൾ ഉറപ്പിക്കണം. രാവിലെ 10 മണിയോടെ കോർണിഷിലേക്കുള്ള എല്ലാ പാതകളും അടച്ചിടുമെന്നും അദ്ദേഹം അറിയിച്ചു. വളരെ നേരത്തെ തന്നെ സന്ദർശക ഗാലറിയിലെത്തുന്നതാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 17ന് കോർണിഷിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി സംബർ 17ന് പരിപാടികൾ വൈകിട്ട് മൂന്ന് മുതൽ ആരംഭിച്ച് രാത്രി വൈകുവോളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർക്കിങിന് പ്രത്യേക കേന്ദ്രങ്ങൾ
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും കോർണിഷിലേക്കുള്ള സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 25 ഇടങ്ങൾ നിർണയിച്ചിട്ടുണ്ട്.
ഖത്തർ പെേട്രാളിയത്തിനോട് ചേർന്ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിന് സമീപം, ഷെറാട്ടൻ ദോഹ ഹോട്ടലിെൻറ പാർക്കിംഗ്, ഖത്തർ സ്പോർട്സ് ക്ലബ് പാർക്കിംഗ്, പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ഇടം എന്നിവിടങ്ങളിൽ മന്ത്രാലയം പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിക്ക് സമീപത്തും ആഭ്യന്തരമന്ത്രാലയത്തിന് മുന്നിൽ അൽ ബിദ്ദ പാർക്കിലെ അണ്ടർഗ്രൗണ്ടിലും കൂടാതെ മന്നാഇ റൗണ്ട്എബൗട്ടിന് സമീപത്തുള്ള ഖത്തർ ബൗളിംഗ് ഫെഡറേഷൻ പാർക്കിംഗ്, ബ്രിട്ടീഷ് എംബസിയുടെ പഴയ കെട്ടിടത്തോട് ചേർന്നുള്ള സ്ഥലത്തും മന്ത്രാലയം പൊതുജ നങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. സൂഖ് വാഖിഫ് പാർക്കിംഗ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം പാർക്കിംഗ് തുടങ്ങിയ ഇടങ്ങളിലും സന്ദർശകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാം. പാർക്കിംഗ് ഇടങ്ങളിൽ നിന്നും കോർണിഷിലേക്ക് കർവ ബസുകളുടെ ഷ ട്ടിൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോർണിഷിലേക്ക് അനുവദിക്കപ്പെട്ട വാനങ്ങൾക്ക് മാത്രമേ പ്രവേശനമുണ്ടാകുകയൂളളൂവെന്നും അദ്ദേഹം പറഞ്ഞു.
കൂറ്റൻ എൽ ഇ ഡി സ്ക്രീനുകൾ
സ്വദേശികളും വിദേശികളും ഉൾപ്പെടെ സമയത്തിന് കോർണിഷിൽ എത്തിപ്പെടാൻ കഴിയാത്തവർക്ക് സൗകര്യത്തിനായി ദേശീയദിനാഘോഷ സംഘാടകർ വവിധ ഇടങ്ങളിലായി കൂറ്റൻ എൽ ഇ ഡി സ്ക്രീനുകൾ സ്ഥാപിക്കും. കോർണിഷിലെ സ്ക്രീനുകൾക്ക് പുറമേ, അൽ ബിദ്ദ പാർക്ക്, അൽ റയ്യാൻ പാർക്ക് എന്നിവിടങ്ങളിലും എൽ ഇ ഡി സ്ക്രീനുകൾ സൗകര്യത്തിനായി സ്ഥാപിക്കും.
മെഡിക്കൽ സേവനം, ലഘുഭക്ഷണം, പാനീയം
ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി വ്യത്യസ്ത ഇടങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് പ്രത്യേക എമർജൻസി പോയിൻറുകൾ സ്ഥാപിക്കും. ആവശ്യം വരികയാണെങ്കിൽ അടിയന്തര ചികിത്സ നൽകുന്നതിനും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടാതെ സന്ദർശക ർക്കായി വിവിധ ഇടങ്ങളിൽ സംഘാടക സമിതി ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ചെറിയ സ്റ്റാളുകൾ സജ്ജീകരിക്കുമെന്നും സുരക്ഷാ സമിതി ചെയർമാൻ കൂട്ടിച്ചേർത്തു. പ്രാഥമികാ വശ്യങ്ങൾ നിർവഹിക്കുന്നതിന് താൽക്കാലിക ടോയ്ലെറ്റുകൾ സ്ഥാപിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും സന്ദർശകർ സഹകരിക്കണം. അവരുടെ നിർദേശ ങ്ങൾ നിർബന്ധമായും പാലിക്കണം. കുടുംബങ്ങൾക്കും മറ്റു പൊതുജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ഇടങ്ങൾ സന്ദർശക സ്ഥലങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രവാസികളുടെ 'ഫ്രണ്ട്ഷിപ്പ് പരേഡ്' ഇന്ന്
ദോഹ: രാജ്യത്തെ പ്രവാസി സമൂഹങ്ങളുടെ ഫ്രണ്ട്ഷിപ്പ് പരേഡ് ഇന്ന് വൈകിട്ട് മൂന്നിന് ആസ്പയർ സോണിൽ നടക്കും. രാജ്യത്തെ 55 കമ്മ്യൂണിറ്റികളാണ് പങ്കെടുത്തത്. ഇത്തവണ കൂടുതൽ പ്രവാസി സമൂഹങ്ങളുടെ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.