ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം
text_fieldsദോഹ: ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത ്വിയ്യ പാരമ്പര്യനഗരിയായ ദർബുസ്സാഇ ഉദ്ഘാടനം ചെയ്തതോടെ ദേശീയദിനാഘോഷ പരിപാടികൾക്ക് ഔദ ്യോഗിക തുടക്കം. ദേശീയ ദിനാഘോഷ പരിപാടികളുടെ പ്രധാന വേദികളിലൊന്നായ അൽ സദ്ദിലെ ദ ർബുസ്സാഇ ഇനി ഒരാഴ്ചക്കാലം ദേശീയതയുടെ അലയൊലികളുയരുന്ന മഹാസാഗരമായി മാറും. ജോയിൻറ് സ്പെഷ്യൽ ഫോഴ്സ് കമാൻഡർ മേജർ ജനറൽ ഹമദ് ബിൻ അബ്ദുല്ല അൽ ഫിതൈസ് അൽ മർരി, പോലീസ് കോളജ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മഹ്നാ അൽ മർരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സിവിൽ, സൈനിക രംഗങ്ങളിലെ മുതിർന്ന വ്യക്തിത്വങ്ങളും സ്വദേശികളും വിദേശികളുമടങ്ങുന്ന നിരവധിയാളുകളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വലിയ പവലിയനുമായി പ്രതിരോധമന്ത്രാലയമാണ് ദർബ് അൽ സാഇയിലെ പ്രധാന ആകർഷകേന്ദ്രം. ഇത് രണ്ടാം തവണയാണ് മന്ത്രാലയം പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും വൈകിട്ട് 3.30 മുതൽ രാത്രി പത്ത് വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 11 മണി വരെയും ദർബ് അൽ സായി പ്രവർത്തിക്കും. ഇന്ന് വൈകിട്ട് രണ്ട് മുതൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനമുള്ളതെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെയും വൈകിട്ടുമായി രണ്ട് ഘട്ടങ്ങളിലായും കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ദേശീയദിനാഘോഷങ്ങളുമായി ഭാഗമായി ഡിസംബർ 20 വരെയായിരിക്കും ദർബ് അൽ സാഇ പ്രവർത്തിക്കുക. എട്ട് വകുപ്പുകളുമായി ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, പ്രതിരോധമന്ത്രാലയം, പൊലീസ് കോളജ്,
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടങ്ങി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളടക്കം അമ്പതോളം പവലിയനുകളാണ് കാഴ്ച വസന്തമൊരുക്കി ദർബ് അൽ സാഇയിൽ ഉയർന്നിരിക്കുന്നത്. ഖത്തർ സതബ്ഖാ ഹുർറ (ഖത്തർ സ്വതന്ത്രമായി തുടരും) എന്ന ദേശീയഗാനത്തിലെ വരിയും ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ കവിതാസമാഹാരത്തിൽ നിന്നെടുത്ത ‘ഫയാ ത്വാലമാ ഖദ് സയ്യനത്ഹാ അഫ്ആലുനാ’ (സൽപ്രവൃത്തികളാണ് മാതൃരാജ്യത്തെ നിർമ്മിക്കുന്നത്) എന്ന വരിയുമാണ് ഈ വർഷത്തേ ദേശീയദിനാഘോഷത്തിെൻറ മുദ്രാവാക്യങ്ങൾ. ദർബ് അൽ സാഇയിലെത്തുന്ന സന്ദർശകർക്ക് വിശാലമായ പാർക്കിംഗ് സംവിധാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒമ്പത് കവാടങ്ങളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
