പാരമ്പര്യ നഗരി ഇന്ന് കൺതുറക്കും
text_fieldsദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന പാരമ്പര്യ നഗരിയായ ദർബ്സ്സാഇ ഇ ന്ന് മുതൽ ആരംഭിക്കുമെന്ന് ദേശീയ ദിനാഘോഷ കമ്മിറ്റി അറിയിച്ചു. ഡിസംബർ 20 വരെ എട്ട് ദിവ സം നീളുന്ന ആഘോഷ പരിപപാടികളാണ് ആസൂത്രണം ചെയ്യുന്നത്. മുൻ വർഷങ്ങളേക്കാൾ മികച്ചതു ം വിപുലമായ സൗകര്യങ്ങളോടും കൂടിയാണ് ഈ വർഷം ദർബുസ്സാഇ ഒരുക്കുന്നത്. രാജ്യത്തിെൻറ പൈതൃകങ്ങളിലേക്കുള്ള തിരിഞ്ഞ് നോട്ടം എന്ന തരത്തിൽ ഒരുക്കുന്ന പ്രത്യേക വേദി പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വദേശികളുടെ ജീവിത രീതി വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരമാണ്. പഴയ കാല ജീവിതത്തിലേക്ക് തിരിച്ചെത്തിയ പോലെ അനുഭവിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് ഒരുക്കുക. ഖത്തരി സമൂഹം പാരമ്പര്യമായി സൂക്ഷിച്ചുപോരുന്ന ആചാരങ്ങളെ പുനർജീവിപ്പിക്കാനും പുതുതലമുറക്ക് അവ പരിചയപ്പെടുത്താനും ഇത് ഏറെ സഹായകമാകും.
മുൻ വർഷങ്ങളിൽ നിന്ന് ഭിന്നമായി വിശാലമായ സൗകര്യമാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. പോലീസ് കോളജ് ഒരുക്കുന്ന പ്രത്യേക പവലിയനിൽ കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേക പരിപാടികളുണ്ട്. പോലീസിെൻറ പ്രവർത്തന രീതികൾ കാണാൻ കഴിയും. പുതിയ തലമുറയെ രാജ്യ സ്നേഹത്തിെൻറ ബാലപാഠം പഠിപ്പിക്കുന്നതിന് ഇത്തരം പവലിയനുകൾ സഹായകമാകും. പ്രതിരോധ മന്ത്രാലയവും പ്രത്യേകം പവലിയൻ ഒരുക്കും. ഈ പവലിയനിൽ രാഷ്ട്രസേവനത്തിന് സൈന്യം ചെയ്യുന്ന സേവനങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. യുവതലമുറയിൽ രാജ്യ സേവന തൽപ്പരത സൃഷ്ടിക്കാൻ ഇത് സഹായകമാകും. രാജ്യത്തിെൻറ പാരമ്പര്യ ഭക്ഷ്യ വിഭവങ്ങളുടെ കലവറ തന്നെ ഇവിടെ സജ്ജമാകും. ദർബ്സ്സാഇ മൈതാനത്തെവിടെയും ലഭ്യമാകുന്ന തരത്തിൽ നാടൻ വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് ഒരുക്കുന്നത്.
സന്ദർശകർക്ക് മണിക്കൂറുകൾ ഇവിടെ ചെലവഴിക്കേണ്ടി വരും. ഭക്ഷണ ശാലകളിൽ നല്ല തിരക്ക് തന്നെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിദ്യാർഥികളെയും കുട്ടികളെയും ഗതാഗത നിയമങ്ങളെ സംബന്ധിച്ച് ബോധത്കരണം നടത്തുന്നതിന് ട്രാഫിക് വകുപ്പ് മുൻ വർഷങ്ങളെ പോലെ തന്നെ വിപുലമായ പ്രദർശനവും പരിശീലനവും ഒരുക്കുന്നുണ്ട്. എട്ട് ദിവസമാണ് ദർബ്സ്സാഇ ഉണ്ടാവുക. സിവിൽ ഡിഫൻസ് ഒരുക്കുന്ന അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വിശാലമായ പവലിയനും ഉണ്ട്. ‘ഖത്തർ സ്വതന്ത്രമായി തന്നെ നില നിൽക്കും’ എന്നതാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഇതിനെ അന്വർത്ഥമാക്കുന്ന പരിപാടികളാണ് എല്ലായിടത്തും ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
