ഗാന്ധിയുടെ നാടിനെ ഫാഷിസ്റ്റുകൾക്ക് കീഴ്പ്പെടുത്താനാകില്ല –പി.സുരേന്ദ്രൻ
text_fieldsദോഹ: സമകാലിക സാഹചര്യത്തിൽ കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മുന്നണിയെ ശക്തിപ്പ െടുത്തി ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുകയാണ് ഇടതുപ ക്ഷവും ന്യൂനപക്ഷങ്ങളും ചെയ്യേണ്ടതെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ. പുതിയ ന ിയമസഭാതെരഞ്ഞെടുപ്പ് ഫലങ്ങൾ അതാണ് തെളിയിക്കുന്നത്. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂ ണിറ്റിയുടെ ‘നവകേരളത്തിന് സൗഹൃദത്തിെൻറ കരുതൽ’ എന്ന കാമ്പയിെൻറ വിവിധ പരിപാട ികളിൽ പെങ്കടുക്കാൻ േദാഹയിൽ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുന്ന ു. കാമ്പയിെൻറ സമാപന സൗഹൃദ സമ്മേളനം ഡിസംബർ 14ന് വെള്ളിയാഴ്ച ഡി റിങ ്ങ് റോഡിലെ മാൾ സിഗ്ലിനടുത്തുള്ള അൽ അഹ്ലി സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേ രം ആറ് മണിക്ക് നടക്കും.
ഇന്ത്യ, രാഷ്ട്രീയം
ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ താൽകാലിക നേട്ടത്തിനായി ജാതിയെ ഉപയോഗിക്കുന്നത് ഭാവിയിൽ രാജ്യത്തെ തളർത്തും. പലവിധ പ്രശ്നങ്ങൾക്കും ആന്തരിക സംഘർഷങ്ങൾക്കും അത് കാരണമാവും. ആളുകളെ വംശീയമായി വിഭജിക്കുന്നതിലാണ് ഭരണകൂടത്തിെൻറ ശ്രദ്ധ. അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാൽ വംശീയതയെ അധികാരത്തിനായി ഉപയോഗിച്ച എല്ലാ രാജ്യങ്ങളും പിന്നീട് വംശീയ സംഘർഷങ്ങളാലും വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രശ്നങ്ങളാലും കലങ്ങിമറിയുകയാണ്. റുവാണ്ട പോലുള്ള രാജ്യങ്ങൾ ഉദാഹരണമാണ്. പിന്നീട് ഇൗ രാജ്യങ്ങൾക്ക് തങ്ങളുടെ മുൻനിലപാട് തിരുത്തേണ്ടിവന്നു. മനുഷ്യവിഭവശേഷി ചൈനയെ പോലെ ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. എന്നാലേ വികസനകുതിപ്പ് ഉണ്ടാകൂ. എന്നാൽ വംശീയതയും ജാതിയും പറയുന്ന സർക്കാർ ജനങ്ങളെ പുറകോട്ട് വലിക്കുകയാണ് െചയ്യുന്നത്.
ബി.ജെ.പിയുടെ
പിന്നാക്ക പ്രേമം കാപട്യം
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാനങ്ങളിലൊക്കെ പിന്നാക്കക്കാരെയാണ് തങ്ങൾ തെരഞ്ഞെടുത്തത്എന്നും പിന്നാക്കക്കാർക്കൊപ്പമാണ് തങ്ങൾ എന്നതിന് ഇതാണ് തെളിവെന്നുമാണ് ബി.ജെ.പി എപ്പോഴും പറയുന്നത്. ഇത് അവരുടെ കാപട്യമാണ്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അടിത്തറ തന്നെ ജാതീയമായി ഉയർന്ന വിഭാഗത്തിന് വേണ്ടിയുള്ളതാണ്. അതിനാലാണ് എപ്പോഴും സംഘ്ഭരണത്തിൽ ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും കർഷകർക്കുമൊക്കെ പീഡനമേൽക്കേണ്ടി വരുന്നത്.
മൂന്നാംമുന്നണിക്ക് പ്രസക്തിയില്ല
ഇടതുപക്ഷത്തിെൻറ ശക്തികേന്ദ്രങ്ങളിലെല്ലാം അവർക്ക് തിരിച്ചുവരാനാകാത്ത വിധം തിരിച്ചടി നേരിട്ടു. ബംഗാളിലും ത്രിപുരയിലും ഇതാണ് കണ്ടത്. ഇടതുപക്ഷത്തിെൻറ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിക്ക് ഇനി ഒരു പ്രസക്തിയുമില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കൊപ്പം നിന്ന് മതേതര ചേരിയെ ശക് തിപ്പെടുത്തുകയാണ് വേണ്ടത്. ന്യൂനപക്ഷത്തിെൻറ മുൻൈകയിൽ രൂപം കൊണ്ട രാഷ്ട്രീയ പാർട്ടികളൊക്കെ ഇൗ നയമാണ് സ്വീകരിക്കേണ്ടത്. ഫാഷിസ്റ്റ് ശക്തികൾക്ക് ഉൗർജം പകരുന്ന തരത്തിൽ ഇത്തരം പാർട്ടികളുെട സാന്നിധ്യം തെരഞ്ഞെടുപ്പിൽ ഉണ്ടാകരുത്. ചത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെയുള്ള നിയമസഭാതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. പവർ പൊളിറ്റിക്സിൽ ജനപ്രതിനിധികളുെട എണ്ണം കൂട്ടുകയാണ് പ്രായോഗികമായ രീതി. ഇതിന് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കൊപ്പം നിന്ന് ഫാഷിസത്തെ പുറത്താക്കുകയാണ് വേണ്ടത്. ഗാന്ധിയുടെ നാടിെന അത്രപെെട്ടന്നൊന്നും ഫാഷിസ്റ്റുകൾക്ക് കീഴടക്കാൻ കഴിയില്ലെന്നതിെൻറ തെളിവാണ് പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങൾ.
എഴുത്തുകാർക്ക് ഭയം
ഭരണകൂടത്തിൽ നിന്നുള്ള സ്ഥാനമാനങ്ങൾ അവരെ പിണക്കുന്നതോടെ ഇല്ലാതാകുമെന്ന ആശങ്ക എഴുത്തുകാർക്കുണ്ട്. ഫാഷിസ്റ്റുകളുടെ തെറ്റായ നിലപാടുകൾക്കെതിെര പ്രതികരിച്ചാൽ ആക്രമിക്കപ്പെടുമെന്ന ഭയവുമുണ്ട്. ഇതിനാലാണ് എഴുത്തുകാർ മിണ്ടാതിരിക്കുന്നത്. ഹിറ്റലറിനെ പോലും ന്യായീകരിക്കുന്ന എഴുത്തുകാർ അക്കാലത്തുണ്ടായിരുന്നു.
എഴുത്തിലെ മോഷണം
തേൻറതല്ലാത്ത ഒരു കൃതി തെൻറ പേരിൽ പ്രസിദ്ധീകരിക്കുക എന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ദീപാനിശാന്ത് ഒടുവിൽ മാപ്പുപറഞ്ഞാൽ തീരുന്ന കാര്യവുമല്ല ഇത്. എഴുത്തിൽ സാമ്യതകളുണ്ടാകാം. എന്നാൽ അത് പകർത്തിയെഴുതൽ ആകരുത്. പുസ്തക പ്രളയമാണ് ഇപ്പോൾ നാട്ടിൽ. അതിനിടയിൽ മൗലികമായ രചനകൾ കണ്ടെത്തുക എന്നതാണ് വായനക്കാരെൻറ മുന്നിലുള്ള വെല്ലുവിളി. സാമൂഹികമാധ്യമങ്ങളുടെ നൻമകൾ ഉപയോഗപ്പെടുത്തണം.
ഖത്തർ
ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തറിൽ എത്തുന്നത്. ഉപരോധം ഖത്തറിനെ കൂടുതൽ ഉൗർജസ്വലമാക്കിയെന്നാണ് തോന്നുന്നത്. ഭരണാധികാരികളുെട ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ അതിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
