വികസനവിഹായസിൽ വ്യോമയാന വ്യവസായ മേഖല
text_fieldsദോഹ: ഖത്തറിലെ വ്യോമയാന വ്യവസായ മേഖല തുടർച്ചയായ വികസനപാതയിലാണെന്ന് ഗതാഗത കമ്യൂണിക്കേ ഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈതി. ദോഹയില്‍ അഞ്ചാമത് ആഗോള വ്യോമയാന പരിശീല ന^ട്രെയിനര്‍ പ്ലസ് സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണനേതൃത്വത്തിന് കീഴില്‍ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാനായി. മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കാനായി. വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാന സമ്മേളനമാണിത്. ഖത്തറിെൻറ വ്യോമയാന മേഖലയിലെ വികസനങ്ങളില്‍ ഏറ്റവും സുപ്രധാനം ഹമദ് രാജ്യാന്തര വിമാനത്താവളമാണ്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ഹമദ് മാറിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുന്നത്. ഖത്തര്‍ എയര്‍വേയ്സും ഇക്കാലയളവില്‍ നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കാര്യവും മന്ത്രി എടുത്തുപറഞ്ഞു. ഭാവിയിലും ഗതാഗത, വ്യോമയാനമേഖലകളില്‍ നിരവധി പദ്ധതികള്‍ ഖത്തര്‍ നടപ്പാക്കും. എയ്റോനോട്ടിക്കല്‍ കോളേജിെൻറ പ്രവര്‍ത്തനങ്ങളെയും മന്ത്രി പ്രശംസിച്ചു. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉന്നത വിലവാരത്തിലാണ് കോളേജിെൻറ പ്രവര്‍ത്തനം. ഐസിഎഒ, അയാട്ട, എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇൻറര്‍നാഷണല്‍(എസിഐ), മറ്റു രാജ്യാന്തര സംഘടനകള്‍ എന്നിവക്ക് ഖത്തറിെൻറ പിന്തുണ തുടരും. ഐസിഎഒയുടെ കൗണ്‍സില്‍ അംഗത്വത്തിനായി ഖത്തര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വ്യോമയാന സംഘടനയുമായി സഹകരിച്ച് ഖത്തര്‍ എയ്റോനോട്ടിക്കല്‍ കോളജാണ് സിംപോസിയത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉണ്ട്. രാജ്യാന്തര വ്യോമഗതാഗത അസോസിയേഷന്(അയാട്ട), എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇൻറര്‍നാഷനല്‍(എസിഐ) എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
