Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു, ലോ​ക​ത്തെ...

വരുന്നു, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​​ല​​സം​​ഭ​​ര​​ണി പ​​ദ്ധ​​തി

text_fields
bookmark_border
വരുന്നു, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​​ല​​സം​​ഭ​​ര​​ണി പ​​ദ്ധ​​തി
cancel

ദോ​​ഹ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​​ല​​സം​​ഭ​​ര​​ണി പ​​ദ്ധ​​തി​ ഖ​ത്ത​റി​ൽ. ഉം​​സ​​ലാ​​ല്‍ അ​​ലി​യി​ൽ ക​ ഹ്​​റ​മ​യു​ടെ പ​മ്പിം​ഗ്​ സ്​​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ​അ​​മീ​​ര് ‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി പ​ദ്ധ​തി നിർമാണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​​ധാ​​ന​​മ​​ന്ത്ര ി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ന്‍ നാ​​സ​​ര്‍ ബി​​ന്‍ ഖ​​ലീ​​ഫ ആ​​ൽ ​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. ഖ​​ത്ത​​ര്‍ ജ​​ന​​റ​​ല്‍ ഇ​​ല​​ക്ട്രി​​സി​​റ്റി ആ​​ൻ​റ്​ വാ​​ട്ട​​ര്‍ കോ​​ര്‍പ്പ​​റേ​​ഷ​​നാ​​ണ്(​​ക​​ഹ്റ​​മാ) പ​ ​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. 1500 മി​​ല്യ​​ണ്‍ ഗാ​​ല​​നാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ശേ​​ഷി. രാ​​ജ്യം ന​​ട​​പ്പാ​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ​ ​ദ്ധ​​തി​​ക​​ളി​​ലൊ​​ന്നാ​​ണി​​തെ​​ന്ന് ഊ​​ര്‍ജ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി സ​അ​ദ്​ ശ​രീ​ദ അ​​ല്‍ക​​അ​​ബി പ​​റ​​ഞ്ഞു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​ഭ​​ര​​ണി​​പ​​ദ്ധ​​തി​​യാ​​ണി​​ത്.

നി​​ല​​വി​​ലെ​​യും ഭാ​​വി​​യി​​ലെ​​യും രാ​​ജ്യ​​ത്തി​​െ​ൻ​റ വി​​ക​​സ​​നാ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​റ​​വേ​​റ്റാ​​ന്‍ പ​​ദ്ധ​​തി സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തി​​െ​ൻ​റ ജ​​ല​​സു​​ര​​ക്ഷാ ക​​ര്‍മ്മ​​പ​​ദ്ധ​​തി​​യി​​ല്‍ വ​​ലി​​യ നേ​​ട്ട​​ങ്ങ​​ള്‍ക്കി​​ട​​യാ​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​ തി​​യെ​​ന്ന് ക​​ഹ്റ​​മാ പ്ര​​സി​​ഡ​​ൻ​റ്​ ഇ​​സ്സ ബി​​ന്‍ ഹി​​ലാ​​ല്‍ അ​​ല്‍കു​​വാ​​രി പ​​റ​​ഞ്ഞു. ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​ ​രു​​ക്കി​​യി​​രു​​ന്ന പ്ര​​ദ​​ര്‍ശ​​ന​​വും അ​​മീ​​ര്‍ സ​​ന്ദ​​ര്‍ശി​​ച്ചു. പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്ക​​ലി​​െ​ൻ​റ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന ചി​ ​ത്ര​​ങ്ങ​​ളും പ​​ദ്ധ​​തി​​യു​​ടെ മാ​​തൃ​​ക​​യും പ്ര​​ദ​​ര്‍ശ​​ന​​ത്തി​​ലു​​ള്‍പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ജ​​ല​​സം​​ഭ​​ര​​ണി​​ക​​ള്‍, പ്ര​​വ​​ര്‍ത്ത​​ന റൂം ​ ​എ​​ന്നി​​വ​​യും സ​​ന്ദ​​ര്‍ശി​​ച്ചു. മ​​ന്ത്രി​​മാ​​രും ഊ​​ര്‍ജ, വ്യ​​വ​​സാ​​യ, വൈ​​ദ്യു​​തി, ജ​​ല മേ​​ഖ​​ല​​ക​​ളി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രും പ​​ങ്കെ​​ടു​​ത്തു.

2036 വ​​രേ​ക്കു​ള്ള ജ​ലം സം​ഭ​രി​ക്കാം
ദോഹ: രാ​​ജ്യ​​ത്തി​​െ​ൻ​റ ജ​​ല​​സു​​ര​​ക്ഷ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​യാ​ണിത്​. അ​​ഞ്ചു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി കൂ​​റ്റ​​ന്‍ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളാ​​ണ് ഉ​ള്ള​​ത്. ഇ​​തി​​ലൂ​​ടെ 230 കോ​​ടി ഗാ​​ല​​ണ്‍ വെ​​ള്ളം സം​​ഭ​​രി​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ഒാ​​രോ ജ​​ല​​സം​​ഭ​​ര​​ണി​​യി​​ലും പ​​ത്തു കോ​​ടി ഗാ​​ല​​ണ്‍വെ​​ള്ളം ശേ​​ഖ​​രി​​ക്കാ​​നാ​​കും. ലോ​​ക​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കോ​​ണ്‍ക്രീ​​റ്റ് ജ​​ല​​സം​​ഭ​​ര​​ണി​​യാ​​ണി​​ത്. നി​​ല​​വി​​ലെ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 150ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​വാ​​ണ് സാ​​ധ്യ​​മാ​​കു​​ക. 14.5 ബി​​ല്യ​​ണ്‍ റി​​യാ​​ലാ​​ണ് പ​​ദ്ധ​തി​​ത്തു​​ക. 2026വ​​രെ​​യു​​ള്ള രാ​​ജ്യ​​ത്തി​​െ​ൻ​റ ജ​​ല​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഈ ​​ഘ​​ട്ടം.

അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ല്‍ 2036വ​​രെ​​യു​​ള്ള ആ​​വ​​ശ്യ​​ക​​ത നി​​റ​​വേ​​റ്റാ​​നാ​​കും. പ്ര​​തി​​ദി​​നം 2400 മി​​ല്യ​​ണ്‍ ഗാ​​ല​​ന്‍ വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നു​​ള്ള ശേ​​ഷി​​യു​​ണ്ട്. വി​​വി​​ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ മാ​​സ​​ങ്ങ​​ളോ​​ളം രാ​​ജ്യ​​ത്തി​​െ​ൻ​റ ആ​​വ​​ശ്യ​​ക​​ത നി​​റ​​വേ​റ്റാ​​ന്‍ ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും.​ ഉ​​ത്ത​​ര ദ​​ക്ഷി​​ണ മേ​​ഖ​​ല​​ക​​ളി​​ലെ ജ​​ലോ​​ത്പാ​​ദ​​ന പ്ലാ​​ൻ​റു​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​നും പ​​ദ്ധ​​തി സ​​ഹാ​​യ​​ക​​മാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story