Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​​ഹ–​ക​​ണ്ണൂ​​ര്‍:...

ദോ​​ഹ–​ക​​ണ്ണൂ​​ര്‍: എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്​ സ​ർ​വീ​സു​ക​ൾ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ദോ​​ഹ–​ക​​ണ്ണൂ​​ര്‍: എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്​ സ​ർ​വീ​സു​ക​ൾ ഇ​ന്നു​മു​ത​ൽ
cancel

ദോ​​ഹ: എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​​ന്റെ ദോ​​ഹ–​ക​​ണ്ണൂ​​ര്‍ സെ​​ക്ട​​റി​​ലെ സ​​ര്‍വീ​​സി​​ന് ഇ​​ന ്ന് തു​​ട​​ക്ക​​മാ​​കും. ഈ ​​സെ​​ക്ട​​റി​​ല്‍ ആ​​ഴ്ച​​യി​​ല്‍ നാ​​ലു സ​​ര്‍വീ​​സു​​ക​​ളാ​​ണു​​ണ്ടാ​​കു​​ക. തി​​ങ്ക​​ള്‍, ചൊ​​വ്വ, ബു​​ധ​​ന്‍, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും ഇത്​. ദോ​​ഹ ക​​ണ്ണൂ​​ര്‍ വി​​മാ​​നം(​​ഐ​​എ​​ക്സ്0774) ഇ​​ന്നു രാ​​ത്രി 11നു ​​ദോ​​ഹ​​യി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​ല​​ര്‍ച്ചെ 5.45നു ​​ക​​ണ്ണൂ​​രി​​ലെ​​ത്തും. ക​​ണ്ണൂ​​ര്‍ ദോ​​ഹ വി​​മാ​​നം(​​ഐ​​എ​​ക്സ് 0773) ക​​ണ്ണൂ​​രി​​ല്‍ നി​​ന്ന് രാ​​ത്രി 8.20നു ​​പു​​റ​​പ്പെ​​ട്ട് രാ​​ത്രി പ​​ത്തി​​നു ദോ​​ഹ​​യി​​ലെ​​ത്തും. നാ​​ലു മ​​ണി​​ക്കൂ​​റും15 മി​​നി​​റ്റു​​മാ​​യി​​രി​​ക്കും യാ​​ത്രാ സ​​മ​​യം. ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍കോ​​ട് ജി​​ല്ല​​ക​​ളി​​ലെ പ്ര​​വാ​​സി​​ക​​ള്‍ക്ക് പു​​തി​​യ സ​​ര്‍വീ​​സ് ഗു​​ണ​​ക​​ര​​മാ​​യി​​രി​​ക്കും. ബോ​​യി​​ങ് 737800 വി​​മാ​​ന​​മാ​​യി​​രി​​ക്കും സ​​ര്‍വീ​​സ് ന​​ട​​ത്തു​​ക. ക​​ണ്ണൂ​​രി​​ല്‍ നി​​ന്നു​​ള്ള എ​​യ​​ര്‍ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​​ന്റെ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ങ്ങ​​ളു​​ടെ സ​​മ​​യ​​ക്ര​​മം ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ല്‍ ഓ​​ഫ് സി​​വി​​ല്‍ ഏ​​വി​​ഷേ​​ന്‍(​​ഡി​​ജി​​സി​​എ) അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ ടി​​ക്ക​​റ്റ് ബു​​ക്കി​​ങ് തു​​ട​​ങ്ങി​​യി​​രു​​ന്നു. സ്വ​​കാ​​ര്യ എ​​യ​​ര്‍ലൈ​​നു​​ക​​ളും ക​​ണ്ണൂ​​രി​​ലേ​​ക്ക് സ​​ര്‍വീ​​സ് തു​​ട​​ങ്ങു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story