Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിലക്കുറവി​െൻറ...

വിലക്കുറവി​െൻറ അത്​ഭുതവുമായി പ്രഥമ വാ​ണി​ജ്യോ​ത്സ​വം വരുന്നു

text_fields
bookmark_border
വിലക്കുറവി​െൻറ അത്​ഭുതവുമായി പ്രഥമ വാ​ണി​ജ്യോ​ത്സ​വം വരുന്നു
cancel

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​താ​ദ്യ​മാ​യി ദേ​ശീ​യ​ദി​ന വാ​ണി​ജ്യോ​ത്സ​വം സ ം​ഘ​ടി​പ്പി​ക്കു​ന്നു. ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ലി​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്ര ാ​ല​യ​ത്തി​​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാണ്​ ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 20വ​രെ​ വാ​ണി​ജ്യോ​ത്സ​വം നടത്തുന്നത്​. വി ലക്കുറവി​​​െൻറ അത്​ഭുതം ഇവിടെ കാണാനാകുമെന്ന്​ അധികൃതർ പറഞ്ഞു. ഷോ​പ്പു​ട​മ​ക​ള്‍, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ള്‍, സ്വ​കാ​ര്യ​മേ​ഖ​ലാ ക​മ്പ​നി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം മേളയിൽ പ​െങ്കടുക്കുന്നുണ്ട്​.

ഷോ​പ്പി​ങ് മാ​ളു​ക​ള്‍, റ​സ്​റ്റോ​റ​ൻറു​ക​ള്‍, റീ​ട്ടെ​യി​ല്‍ ഔ​ട്ട്​ലെ​റ്റു​ക​ള്‍, ബ്യൂ​ട്ടി സ​ലൂ​ണു​ക​ള്‍, ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന ദാ​താ​ക്ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, സ്പോ​ര്‍ട്സ് ക്ല​ബ്ബു​ക​ള്‍, ആ​രോ​ഗ്യ, സൗ​ന്ദ​ര്യ കേ​ന്ദ്ര​ങ്ങ​ള്‍, ഇ​ൻസ്​റ്റിറ്റ്യൂട്ടുകൾ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ​യെ​ല്ലാം സ​ജീ​വ​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും.ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ അ​ഭി​മാ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ സം​ഘി​പ്പി​ക്കു​ന്ന​തി​​​​െൻറ ഭാഗമായാണിതെ​ന്ന് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ മീ​ഡി​യ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍അ​ന്‍സാ​രി പ​റ​ഞ്ഞു. ദേ​ശീ​യ ദി​നാ​ഘോ​ഷ വേ​ള​യി​ല്‍ വാ​ണി​ജ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ മേ​ള സ​ഹാ​യ​ക​മാ​കും. വാ​ണി​ജ്യ​മേ​ഖ​ലക്ക്​ കൂ​ടു​ത​ല്‍ ഉ​ണ​ര്‍വ് പ്ര​ദാ​നം ചെ​യ്യു​ന്ന​താ​കും പ്ര​ഥ​മ മേ​ള. ഇ​ത്ത​ര​മൊ​രു ഉ​ത്സ​വ​ത്തി​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചു​പ്ര​വ​ര്‍ത്തി​ക്കാ​നാ​കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ലി​​​​െൻറ മ​ഷാ​ല്‍ ഷ​ഹ്ബി​ക് പ​റ​ഞ്ഞു. ഖ​ത്ത​റി​​​​െൻറ ശൈ​ത്യ​കാ​ല ഷോ​ക​ള്‍ക്കു​ള്ള ശ​ക്ത​മാ​യ തു​ട​ക്കം കൂ​ടി​യാ​ണ് മേള.

ഖ​ത്ത​ര്‍ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന് ഉ​ട​ന്‍ തു​ട​ക്കം​കു​റി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ളി​ലു​ള്‍പ്പ​ടെ പൊ​തു സ്വ​കാ​ര്യ​പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൗ​ണ്‍സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യെ പി​ന്തു​ണക്കു​ന്ന​തി​നൊ​പ്പം സ​ന്ദ​ര്‍ശ​ക​രു​ടെ അ​നു​ഭ​വം ഉ​യ​ര്‍ത്തു​ക​യെ​ന്ന​തും ല​ക്ഷ്യ​മി​ടു​ന്നു. മേളയിൽ പ​ങ്കെ​ടു​ക്കു​ന്ന ഔ​ട്ട്​ലെ​റ്റു​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും മു​ന്‍വ​ശ​ത്തെ പ്ര​വേ​ശ​ന വാ​തി​ലു​ക​ളി​ല്‍ ദേ​ശീ​യ​ദി​ന വാ​ണി​ജ്യോ​ത്സ​വ​ ലോ​ഗോ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്ക​ണം എന്ന നിബന്ധനയുണ്ട്​.​ ഇ​തി​നാ​യി പ്ര​ത്യേ​ക​മാ​യി ലോ​ഗോ ഡി​സൈ​ന്‍ തയാറാക്കിയിട്ടുണ്ട്​. പ​ങ്കാ​ളി​ക​ള്‍ക്ക് ഇത്​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. വാ​ണി​ജ്യോ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story