Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ന​വി​ക...

മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ മു​ന്നേ​റ്റം അ​നി​വാ​ര്യം –ഒ. അ​ബ്​ദു​റ​ഹ്‍മാ​ൻ

text_fields
bookmark_border
മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ മു​ന്നേ​റ്റം  അ​നി​വാ​ര്യം –ഒ. അ​ബ്​ദു​റ​ഹ്‍മാ​ൻ
cancel

ദോഹ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​വു​ള്ള പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്താ​നു​ത​കു​ന് ന മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​മാ​ണ് വ​ർ​ത്ത​മാ​ന കാ​ലം തേ​ടു​ന്ന​തെ​ന്ന് മാ​ധ്യ​മം​^മീ​ഡി​യ വ​ൺ ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​ദു​റ​ഹ്​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഇ​സ്​ലാ​ഹി​യ അ​സോ ​സി​യേ​ഷ​​​​െൻറ പു​തി​യ പ​ദ്ധ​തി​യാ​യ ‘ഇ​സ്​ലാ​ഹി​യ 2040’​​​െൻറ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ വാ​ദി റ​ഹ്മ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന പ്ല​സ് ടു ​കോ​ഴ്സി​​​​െൻറ ഖ​ത്ത​റി​ലെ വിശദീകരണ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​​​​െൻറ പു​രോ​ഗ​തി​യി​ൽ പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ, പ്ര​വാ​സി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. കു​ട്ടി​ക​ളെ പ്ര​ഫ​ഷ​നൽ മേഖലയിലേക്ക്​ കൂ​ടു​ത​ൽ തി​രി​ച്ചു​വി​ടു​ന്ന​തി​ൽ രക്ഷിതാക്കൾ ശ്രദ്ധിച്ചു. എന്നാൽ സ​മൂ​ഹ​ത്തെ ന​യി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്, മാ​നേ​ജ്മെ​ൻറ്​, ധ​ന​ത​ത്വ​ശാ​സ്ത്രം, നി​യ​മം പോ​ലെ​യു​ള്ള മേ​ഖ​ല​ക​ൾ വി​സ്മ​രി​ക്ക​പ്പെ​ട്ടു. ഇനി വേണ്ടത്​ ഇൗ ​രം​ഗ​ത്തെ ശാ​ക്തീ​ക​ര​ണമാണ്​. വാ​ദി റ​ഹ്​മ​യി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ തു​ട​ങ്ങു​ന്ന പ്ല​സ് ടു ​കോ​ഴ്സ്, വി​ദ്യാ​ർ​ത്ഥി​ക​ൾക്ക്​ ഈ ​രം​ഗ​ങ്ങ​ളി​ൽ പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ നൽകുന്ന ത​ര​ത്തി​ലാ​ണെന്ന്​ ഡോ​. ആ​സാ​ദ് ചാ​ലി​ക്കു​ഴി പ​റ​ഞ്ഞു.

പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ളാ​ണ് വാ​ദി റ​ഹ്മ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വാ​ദി റ​ഹ്മ ഗ​വേ​ർ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ കെ ​സി സി ​ഹു​സൈ​ൻ പറഞ്ഞു. കു​ട്ടി​ക​ളെ പ​ല​മേ​ഖ​ല​ക​ളി​ലും പ്രാ​പ്ത​രാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി അ​നേ​കം പ​ദ്ധ​തി​ക​ളാ​ണ് വാ​ദി റ​ഹ്മ ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന​ത്. സി​ജി ഖ​ത്ത​ർ ചാ​പ്റ്റ​ർ ക​രി​യ​ർ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബ്രി​ല്ലി​യ​ൻ​റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻസ്​റ്റിറ്റ്യൂ​ഷ​ൻ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ ഇ ​പി എന്നിവർ സംസാരിച്ചു. വാ​ദി റ​ഹ്മ ഖ​ത്ത​ർ ക​മ്മി​റ്റി പ്ര​സി​ഡ​ൻറ്​ നൗ​ഫ​ൽ ക​ട്ട​യാ​ട്ട് അ​ധ്യ​ക്ഷ​ത വഹിച്ചു. സി ​ഐ സി ​പ്ര​സി​ഡ​ൻറ്​ കെ ​സി അ​ബ്ദു​ല്ല​ത്തീ​ഫ്, നി​ദാ​ൽ അ​ബ്ദു​ൽ അ​സീ​സ്​, കാ​വി​ൽ അ​ബ്ദു​റ​ഹ്മാ​ൻ എന്നിവർ പ​െങ്കടുത്തു. വിവരങ്ങൾക്ക്​ 50056123, +919995738566 എന്നീ നമ്പറുകളിൽ ബ​ന്ധ​പ്പെ​ടാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story