ദോഹ: മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യസ ്ഥാപനമായ ക്യു എൻ ബി (ഖത്തർ നാഷണൽ ബാങ്ക്)ഗ്രൂപ്പിെൻറ ഗ്ലോബൽ അംബാസഡറായി ബ്രസീലിെൻറയും പി എസ് ജിയുടെയും സൂപ്പർ താരമായ നെയ്മർ ജൂനിയറിനെ നിയമിച്ചു. പാരീസിലെ ക്യൂ എൻ ബി ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ യൂസുഫ് ദർവീശും എൻ ആർ സ്പോർട്ട് ആൻഡ് മാർക്കറ്റിംഗ് ഉടമ നെയ്മർ സിൽവ സാേൻറാസും കരാർ ഒപ്പുവെച്ചു. ഗ്രൂപ്പിെൻറ മാർക്കറ്റിംഗ് കാമ്പയിനുകളിലും പരസ്യങ്ങളിലും ഇനി നെയ്മറായിക്കും മുഖ്യ ആകർഷണം.
2020ഓടെ മിഡിലീസ്റ്റിലും ആഫ്രിക്കയിലും തെക്ക് കിഴക്കനേഷ്യയിലും മുൻനിര ബാങ്കായി മാറുകയെന്ന ല ക്ഷ്യത്തോടെ മുന്നേറുന്ന ഖത്തർ നാഷണൽ ബാങ്കിെൻറ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതായിരിക്കും നെയ്മ റുമായുള്ള കരാർ. ക്യൂ എൻ ബി കുടുംബത്തിലേക്ക് നെയ്മറിനെ സ്വാഗതം ചെയ്യുകയാണെന്നും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തിത്വങ്ങളിലൊരാളാണ് അംബാസഡറായി എത്തിയിരിക്കുന്നതെന്നും കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ യൂസുഫ് ദർവീശ് പറഞ്ഞു. ക്യൂ എൻ ബിയുമായി കരാർ ഒപ്പുവെക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന് നെയ്മറിെൻറ പിതാവ് കൂടിയായ നെയ്മർ സിൽവ സാേൻറാസ് സീനിയർ പറഞ്ഞു.