ഉപരോധം ചർച്ചയായില്ല; ഭിന്നത തുടരുന്നതിൽ കുവൈത്ത് മുന്നറിയിപ്പ്
text_fieldsദോഹ: ജി.സി.സി ഉച്ചകോടിയിൽ ഖത്തർ ഉപരോധം ചർച്ച ആയില്ല. ഗൾഫ്മേഖലയിലെ പ്രധാന വിഷയമെന്ന നിലയിൽ ഉപരോധം ചർച്ച ക്ക് വരാത്തതിൽ ആശങ്കയുണ്ട്. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽമു റെഖിയാണ് ജി.സി.സി.യിൽ ഖത്തർ സംഘത്തെ നയിക്കുന്നത്. ഗൾഫ് പ്രതിസന്ധിക്ക് റിയാദ് ഉച്ചകോടിയോടെ അയവ് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഗൾഫ് ജനതയും പ്രവാസികളും. എന്നാൽ ഖത്തർ ഉപരോധം ചർച്ച ചെയ്യാതിരിക്കാനുള്ള ശ്രമമാണ് ഉപരോധ രാജ്യങ്ങൾ നടത്തിയതെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്. ഇന്നലെ റിയാദിൽ ചേർന്ന 39ാം ജി.സി.സി ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നത തുടരുന്നതിൽ ശക്തമായ അതൃപ്തിയാണ് കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് പ്രകടിപ്പിച്ചത്.
പുതു തലമുറകൾക്കിടയിൽ വിദ്വേഷം വിതക്കുന്ന മാധ്യമപ്രചാരണം എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ ആവശ്യപ്പെട്ടു. പരസ്പരമുള്ള തർക്കം പരിഹരിക്കുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്ക െപ്പടേണ്ടത്. ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നതയെ ലോക രാജ്യങ്ങൾ സാകൂതം വീക്ഷിച്ചുവരികയാണ്. ലോക രാഷ്ട്രങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ മേലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ വന്നുവെന്ന് താൻ ആശ ങ്കപ്പെടുന്നതായും കുവൈത്ത് അമീർ മുന്നറിയിപ്പ് നൽകി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എ.ഇ പ്രസിഡഡൻറ് ശൈഖ് ഖലീഫ ആൽ നഹ്യാൻ, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് എന്നിവർ ഇന്നലെ ചേർന്ന ജി.സി.സി ഉച്ചകോടിയിൽ എത്തിയില്ല. കഴിഞ്ഞ വർഷം കുവൈത്തിൽ ചേർന്ന ഉച്ചകോടിയിൽ യു.എ.ഇയും സൗദി അറേബ്യയും ബഹ്റൈനും നാമമാത്ര പ്രാതിനിധ്യമാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
