Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹെ​ലി​പാ​ഡ് സൗ​ക​ര്യം...

ഹെ​ലി​പാ​ഡ് സൗ​ക​ര്യം വരെ​, ഹ​സം മെ​ബൈ​രീ​ക് ആശുപത്രി തുറന്നു

text_fields
bookmark_border
ഹെ​ലി​പാ​ഡ് സൗ​ക​ര്യം വരെ​, ഹ​സം മെ​ബൈ​രീ​ക് ആശുപത്രി തുറന്നു
cancel

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​​​െൻറ ഹ​സം മെ​ബൈ​രീ​ക് ജ​ന​റ​ല്‍ ആ​ശുപ​ത്രി തുറന്നു. ഹെ​ലി​പാ​ഡ് സൗ​ക​ര്യം ഉ​ള്‍പ്പെ​ടെ ഒരുക്കി​യി​ട്ടു​ണ്ട്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ഹെ​ലി​കോ​പ്ട​റി​ല്‍ ഏ​ഴു മി​നു​ട്ടി​ന​കം ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശുപ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​വും. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യു​ടെ ഹൃ​ദ​യ ഭാ​ഗ​ത്താ​ണ് ആ​ശുപ​ത്രി. അ​ത്യാ​ഹി​ത വി​ഭാ​ഗ​വും 118 കി​ട​ക്ക​ക​ളു​മു​ള്ള ആ​ശുപ​ത്രി​യി​ല്‍ കിടത്തിചികിൽസ വി​ഭാ​ഗം, ഐ ​സി യു ​എ​ന്നി​വ​യു​മു​ണ്ട്.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് പേ​രെ ചി​കി​ത്സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്​. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​​​െൻറ ശൃഖലയിലെ എ​ല്ലാ​വി​ധ ആ​രോ​ഗ്യ പ​രി​ര​ക്ഷാ രീ​തി​ക​ളും ല​ഭ്യ​മാ​ണ്​. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ആ​ശുപ​ത്രി ചു​റ്റി​ക്ക​ണ്ട പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ജ​ന​ങ്ങ​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് അദ്ദേഹത്തിന്​ അധികൃതർ വി​ശദീകരണം നൽകി. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ന്‍ ബി​ന്‍ത് മു​ഹ​മ്മ​ദ് അ​ല്‍ കു​വാ​രി, ഭ​ര​ണ നി​ര്‍വ​ഹ​ണ വി​ക​സ​ന തൊ​ഴി​ല്‍ സാ​മൂ​ഹ്യ വ​കു​പ്പ് മ​ന്ത്രി യൂ​സു​ഫ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഉ​ഥ്മാ​ന്‍ ഫ​ക്രു എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story