Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​നി​വേ​ഴ്സി​റ്റി...

യൂ​നി​വേ​ഴ്സി​റ്റി തു​ല്യ​താ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍: ഓ​ണ്‍ലൈ​ന്‍ സേ​വ​നം തുടങ്ങി

text_fields
bookmark_border
യൂ​നി​വേ​ഴ്സി​റ്റി തു​ല്യ​താ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍: ഓ​ണ്‍ലൈ​ന്‍ സേ​വ​നം തുടങ്ങി
cancel

ദോ​ഹ: യൂ​നി​വേ​ഴ്സി​റ്റി തു​ല്യ​താ ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കു​ന്ന​തി​ന്​ ഖ​ത്ത​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഓ​ണ്‍ലൈ​ന്‍ സേ​വ​നം തുടങ്ങി. വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​​​​െൻറ മു​ന്‍കൂ​ര്‍ അം​ഗീ​കാ​രം നേ​ടു​ന്ന​തി​നും ഇത്​ സഹായകമാകും. ഇ​ല​ക്രോ​ണി​ക് സ​ര്‍വീ​സ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​. എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ല്‍കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മ​ന്ത്രാ​ല​യം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വകുപ്പ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഖാ​ലി​ദ് അ​ല്‍അ​ലി പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​​​​െൻറ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പു​തി​യ സേ​വ​നം തേടാം.

സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ല്‍ സ​ന്ദ​ര്‍ശി​ക്കാ​തെ ത​ന്നെ അ​തി​നൂ​ത​ന സൗ​ക​ര്യ​മു​ള്ള വെ​ബ്സൈ​റ്റ് വ​ഴി എ​ളു​പ്പ​ത്തി​ല്‍ ആ​വ​ശ്യം നി​റ​വേ​റ്റാ​നു​മാ​വു​ം. വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളും സ്ഥി​തി വി​വ​ര​ക്ക​ണ​ക്കു​ക​ളും സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ല്‍ വ​ള​ര്‍ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍കാ​നും സം​വി​ധാ​നമുണ്ട്​. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​വ​ര്‍ക്ക് എ​സ്.​എം.​എ​സ് വ​ഴി​യും മെ​യി​ല്‍ വ​ഴി​യും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ന് ക​ഴി​യും. ഇ​ല​ക്ട്രോ​ണി​ക് പ​ണ​മ​ട​വി​നും സം​വി​ധാ​ന​മു​ണ്ട്്. എ​വി​ടെ ഇ​രു​ന്നും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ം. പ​രി​ശോ​ധി​ക്കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story