ഹോൾസെയിൽ മാർക്കറ്റിൽ പുതിയ പെട്രോൾ സ്റ്റേഷൻ
text_fieldsദോഹ: വുഖൂദിെൻറ 80ാമത് പെേട്രാൾ സ്റ്റേഷൻ ഹോൾസെയിൽ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. സെൻട്രൽ മാർക്കറ്റിലെ ജനങ്ങളുടെ വളരെ കാലമായുള്ള ആവശ്യമാണിത്.ഇതോടെ ജനങ്ങളുടെ പരാതികൾക്ക് വലിയ അളവിൽ പരിഹാരം കാണാൻ കഴിഞ്ഞെന്നും വുഖൂദ് സി ഇ ഒ സഅദ് റഷീദ് അൽമുഹന്നദി അറിയിച്ചു. 2020 ഓടുകൂടി രാജ്യത്തെ പെേട്രാൾ സ്റ്റേഷനുകളുടെ എണ്ണം 130 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. സിദ്റ സ്റ്റോർ, എൽ.പി.ജി സിലിണ്ടർ, ചെറിയ വാഹനങ്ങളുടെ ഡീസൽ ഉത്പന്നങ്ങൾ, ഗ്യാസ് ഓൺലൈൻ സംവിധാനം എന്നിവ ഇവിടെ ലഭ്യമാണ്. 57,000 സ്ക്വയർ മീറ്റർ പരിധിയിലാണ് പെേട്രാൾ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഇന്ധനം നിറക്കാൻ ഒമ്പത് വിതരണ പോയിൻറുകളും ഉണ്ട്. പതിനാറ് പുതിയ പെേട്രാൾ സ്റ്റേഷൻ കൂടി വുഖൂദ് ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
