എൽ എൻ ജി: വൻ കുതിപ്പിന് ഖത്തർ
text_fieldsദോഹ: ഒപെകുമായുള്ള 57 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഖത്തർ പടിയിറങ്ങുന്നത് പ്രകൃതി വാതക ഉ ൽപാദനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ. പ്രകൃതി വാതക ഉൽപാദന രംഗത്ത് ലോകത്ത് അപ്രമാധിത്വം തുടരുകയാണ് ഖത്തർ. എൽ എൻ ജി ഉൽപാദനത്തിൽ ലോകശക്തിയായി വളരുന്നതിലേക്കുള്ള ചുവടുവെപ്പിെൻറ മുന്നോടിയായാണ് ഖത്തറിെൻറ ഒപെകിൽ നിന്നുള്ള പിൻമാറ്റമെന്ന് എണ്ണ–പ്രകൃതി വാതക മേഖലയിലെ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ പ്രതിദിനം 7.7 കോടി ടൺ പ്രകൃതിവാതകം ഉ ൽപാദിപ്പിക്കുന്ന ഖത്തർ, പ്രതിദിനം 11 കോടി ടണ്ണാക്കി ഉയർത്താനുള്ള തീരുമാനത്തിൽ നേരത്തേ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. ഒപെകിൽ ഖത്തറിെൻറ ഉൽപാദന വിഹിതം കേവലം രണ്ട് ശതമാനം മാത്രമാണെങ്കിലും ഒപെകിെൻറ തുടക്കം മുതൽ ഇന്നോളം വരെ സംഘടനയിൽ ഖത്തറിെൻറ സ്ഥാനം വളരെ വലുതായിരുന്നു.
ഖത്തറിെൻറ തീരുമാനങ്ങൾ പിന്നീട് ഒപെകിെൻറ നിലപാടുകളായി രൂപപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഒപെകിൽ നിന്നും പിൻമാറുന്നത് പ്രകൃതിവാതക ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിന് വേണ്ടിയാണെന്നും നിലവിലെ ഗൾഫ് പ്രതിസന്ധിയും ഖത്തറിനെതിരായ ഉപരോധവും ഇതിൽ സ്വാധീനിച്ചിട്ടില്ലെന്നും ഉൗർജസഹമന്ത്രിയും ഖത്തർ പെേട്രാളിയം സി ഇ ഒയുമായ സഅദ് ശെരീദ അൽ കഅ്ബി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, പ്രകൃതി വാതക ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ് ഖത്തർ. ബ്രസീൽ, മെക്സിക്കോ, അർജൻറീന, സൈപ്രസ്, ദ ക്ഷിണാഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക ്കൂടി പ്രവർത്തനമേഖല വിപുലീകരിക്കുന്നതിന് ഖത്തർ പെ േട്രാളിയം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിലവിലെ ഉൽപാദത്തിൽ നിന്ന് 43 ശതമാനത്തിെൻറ അധിക ഉൽപാദനമാണ് ഖത്തർ പെേട്രാളിയം ലക്ഷ്യമിടുന്നത്.
ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആവശ്യം വർധിച്ചതിന് പിന്നാലെയാണ് ഉൽപാദനം വർധിപ്പിക്കാനുള്ള ഖത്തറിെൻറ നീക്കം. കൂടാതെ പ്രകൃതി വാതക ഇറക്കുമതിയുടെ കാര്യത്തിൽ ഖത്തറിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യവും ലോകരാജ്യങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രകൃതി വാതക കയറ്റുമതിയിൽ കുറവ് വന്നതും ഖത്തറിെൻറ പ്രസക്തി വർധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. എണ്ണ–പ്രകൃതി വാതക മേഖലയിൽ ലാറ്റിനമേരിക്കയിൽ കൂടുതൽ ഇടപെടുന്നതിെൻറ ഭാഗമായി അർജൻറീനയിലെ രണ്ട് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് ഖത്തർ തീരുമാനത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എക്സോൺ മൊബീൽ എക്സ്പ്ളോറേഷൻ അർജൻറീന, മൊബീൽ അർജൻറീന കമ്പനികളുടെ ഓഹരികളാണ് ഖത്തർ വാങ്ങുന്നത്.
ഷെയ്ൽ എണ്ണ–വാതക മേഖലയിൽ നിക്ഷേപമിറക്കാനുള്ള അവസരമാണ് ഖത്തർ പെേട്രാളിയത്തിന് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് നേരത്തെ അൽ കഅ്ബി പറഞ്ഞിരുന്നു. ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിയും ഖത്തറിനുണ്ട്. നിലവിൽ 80 ല ക്ഷത്തിലധികം ടൺ പ്രകൃതി വാതകമാണ് ഖത്തർ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. ഖത്തറിെൻറ പ്രകൃതി വാതക ഉൽപാദനത്തിൽ 70ശതമാനത്തിലധികവും കയറ്റുമതി ചെയ്യുന്നത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ഇതിലധികവും ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ്. പ്രകൃതി വാതക ഉൽപാദന മേഖലയിൽ വമ്പൻ വികസന പ്രവർത്തനങ്ങൾക്കാണ് ഖത്തർ പദ്ധതിയിട്ടിരിക്കുന്നത്. നോർത്ത് ഫീൽഡ് കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഖത്തർ പെേട്രാളിയം വികസന പദ്ധതികളിൽ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
