ദേശീയ ലൈബ്രറിയിൽ ഒരു മാസത്തെ ദേശീയദിന പരിപാടികൾ
text_fieldsദോഹ: രാജ്യത്തിെൻറ വൈജ്ഞാനിക–സാംസ്കാരിക മേഖലയിലെ പ്രധാനയിടമായ ഖത്തർ നാഷണൽ ലൈബ്രറിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയദിന പരിപാടികൾ. ഖത്തറിെൻറ ചരിത്രവും സാംസ്കാരിക–പൈതൃക പാരമ്പര്യവും മുൻനിർത്തിയുള്ള ലെക്ച്വർ സീരീസ്, വിവിധ പ്രദർശനങ്ങൾ, ദേശീയദിനാഘോഷവുമയി ബന്ധപ്പെട്ട മറ്റു വിനോദ, വിജ്ഞാന പരിപാടികൾ തുടങ്ങിയവാണ് ലൈബ്രറിയിലെ വിവിധ വേദികളിലായി നടക്കുന്നത്. ഡിസംബർ രണ്ടിന് അൽ ഗന്നാസ് സൊസൈറ്റിയുടെ ഫാൽക്കണുമായി ബന്ധപ്പെട്ട് ഖത്തറിെൻറ സാംസ്കാരിക–പൈതൃകത്തെ കുറിച്ചുള്ള പ്രത്യേക പഠന പരിപാടിയോടെയാണ് തുടക്കം. തൊട്ടടുത്ത ദിവസം പ്രത്യേക ശിൽപശാലയും വേട്ടയുമായി ബന്ധപ്പെട്ട പ്രത്യേക പ്രദർശനവും നടക്കും.
പരിശീലനം നേടിയ ഫാൽക്കണുകൾക്കൊപ്പം നിന്ന് സന്ദർശകർക്ക് ചിത്രം പകർത്താനുള്ള അവസരവും അൽ ഗന്നാസ് സൊസൈറ്റി ഒരുക്കുന്നുണ്ട്. ഡിസംബർ 10, 12 ദിവസങ്ങളിലായി ഖത്തറിെൻറ ചരിത്രത്തെയും ഭൂത–വർത്തമാന കാലത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി, കഥാ പറച്ചിൽ തുടങ്ങിയ പരിപാടികൾ നടക്കും. ഡിസംബർ 13ന് മുത്തുവാരലിെൻറ ചരിത്രം പറഞ്ഞുകൊണ്ടുള്ള എ പേൾ ജേണി എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ദി ൈപ്രഡ് ഓഫ് ഖത്തർ, രാജ്യത്തെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിതാലാപനം, ഡിസംബർ 16 മുതൽ 31 വരെ നടക്കുന്ന ഖത്തർ ത്രൂ ൈപ്രവറ്റ് ആർക്കൈവ്സ് പ്രദർശനം, പെൺകുട്ടികൾക്കായുള്ള കഥപറച്ചിൽ, ഡിസംബർ എട്ടിന് കുടുംബത്തിനായുള്ള പ്രത്യേക പരിപാടി തുടങ്ങി വ്യത്യസ്തമായതും ഉപകാരപ്രദമായതുമായ പരിപാടികളാണ് ലൈബ്രറി സംഘടിപ്പിക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ദോഹ രാജ്യാന്തര പുസ്തകമേളയിൽ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെ വിവിധ പരിപാടികളുമായി ഖത്തർ നാഷണൽ ലൈബ്രറിയും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
