വൻ പുസ്തക ശേഖരവുമായി െഎ.പി.എച്ച്
text_fieldsദോഹ: ഖത്തര്‍ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 29ാമത് അന്താരാഷ്ട്ര പുസ്തകമേളയിൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തകശാലയായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസും. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പുസ്തകമേളയുടെ ഡയറക്ടർ ജാസിം അഹ്മദ് അൽ ബൂ െഎനൈൻ െഎ.പി.എച്ച് സ്റ്റാൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൾ നമ്പർ 2–59ലാണ് പവലിയന്. 500ലധികം ശീര്ഷകങ്ങളി ലായി ഒരുക്കിയ പുസ്തങ്ങള്‍ 50% വിലക്കുറവില്‍ ലഭിക്കും. ഖുര്‍ആന്‍ പരിഭാഷ–വ്യാഖ്യാനം, ഹദീസ് പഠനം, ബാലസാഹിത്യങ്ങള്‍, കുടുംബ പുസ്തകങ്ങള്‍, പ്രവാചക ജീവിതം, ചരിത്രം, ഹജ്ജ്, ഉംറ, ഇസ്ലാം പരിചയം തുടങ്ങിയ പുസ്തകങ്ങൾ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ കിറ്റുകള്‍, ഇംഗ്ലീഷിലുള്ള ഇസ്ലാമിക പുസ്ത കങ്ങള്‍ എന്നിവയും ലഭിക്കും. ഫോൺ: 33226451. െഎ.പി.എച്ച് സാഹിത്യങ്ങൾ നാട്ടിൽ ലഭിക്കുന്നതിന് ഒാർഡർ നൽകാനും അവസരമുണ്ട്. ഡോ. താജ് ആലുവ എഴുതിയ ‘ഫലപ്രദമായ ജീവിതം’ അടക്കമുള്ള പുതിയ പുസ് തകങ്ങളുടെ പ്രകാശനവും സ്റ്റാളിൽ നടക്കും. ഉദ്ഘാടനചടങ്ങിൽ സി.െഎ.സി പ്രസിഡൻറ് കെ.എസി. അബ് ദുൽലത്തീഫ് അടക്കമുള്ളവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
