അക്ഷരപ്പെരുമക്ക് ഗംഭീരതുടക്കം
text_fieldsദോഹ: ദോഹ രാജ്യാന്തര പുസ്തമേള സാംസ്ക്കാരിക–കായിക മന്ത്രി സ്വലാഹ് ബിൻ ഗാനിം ബിൻ അലി ഉദ്ഘാടനം ചെയ്തു. പുസ്തക ലോകവുമായി ഖത്തറിനുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഖത്തറിെൻറ രാഷ്ട്രപിതാവ് ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി വരും തലമുറയുടെ മൂലധനം ഗ്രന്ഥങ്ങളായിരിക്കണമെന്ന് പ്രവചിച്ചിട്ടുണ്ട്. അക്കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിജ്ഞാന ശേഖരണത്തിന് പ്രത്യേക മുൻഗണന നൽകിയിരുന്നു അദ്ദേഹം. തെൻറ പൗരൻമാർ അജ്ഞരാക രുതെന്ന് ആഗ്രഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് സാംസ്ക്കാരിക മന്ത്രി വ്യക്തമാക്കി. ‘ദോഹ അ റിവും മനസ്സാക്ഷിയും’ എന്നതാണ് പുസ്തകോത്സവത്തിെൻറ പ്രമേയം. ഉദ്ഘാടന പരിപാടിയിൽ സ്പീക്കർ അഹ്മദ് ബിൻ അബുദല്ല ബിൻ സൈദ് ആൽമഹ്മൂദ്, ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ. ഗൈസ് ബിൻ മുബാ റക് അൽകുവാരി, നിയമകാര്യ–പാർലമെൻറ് വകുപ്പ് മന്ത്രി ഡോ.ഈസ ബിൻ ജഫാലി അന്നുഐമി, തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽഉസ്മാൻ ഫഖ്റു എന്നിവർ പെങ്കടുത്തു.
സാം സ്ക്കാരിക ലോകത്ത് മികച്ച സംഭാവന നൽകാൻ കഴിയുന്ന തരത്തിൽ ഏറ്റവും മികച്ച മേളകളാണ് ഇത് വരെ നടത്തിപ്പോന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രസാധക മേഖലയിൽ മികവുറ്റ പുസ്തകങ്ങൾ വെളിച്ചം കാണു ന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഗവൺമെൻറ് തലത്തിൽ നൽകും. ഈ വർഷം മുൻവർ ഷങ്ങളേക്കാൾ വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 29000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മേള. ആദ്യ മായാണ് ഇത്രയും സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ സംബന്ധിക്കുന്നുണ്ട്. മുൻ വർഷങ്ങളേക്കാൾ ഈ വർഷം മേള മൂന്ന് ദിവസം അധികരിപ്പിച്ചിട്ടുമുണ്ട്. അടുത്ത മാസം എട്ട് വരെ മേള നീളും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഒമ്പത് വരെ പ്രവർത്തിക്കും. വ്യാഴാഴ്ച രാ വിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയും വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി പത്ത് മണി വരെ യുമായിരിക്കും പ്രവൃത്തി സമയം. ഈ വർഷം 427 പ്രസാധകരാണ് സംബന്ധിക്കുന്നത്. 960 സ്റ്റാളുകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
