Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​റാ​നി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ നടത്തും

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​റാ​നി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ നടത്തും
cancel

ദോ​ഹ: ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​റാ​ന​ി​ലെ ഇ​സ്​ ഫ​ഹാ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ നേ​രി​ട്ടു​ള്ള പു​തി​യ സ​ർ​വീ​സു​ക​ളാ​ണ്​ തു​ട​ങ്ങാ​ൻ പോ​കു​ന്ന​ത്. ഇൗ ​സ​ർ​വീ​സു​ക​ൾ 2019 ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ തു​ട​ങ്ങും. ഇ​തു​കൂ​ടാ​തെ ഷി​റാ​സ്, തെ​ഹ്​​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ 2019 ജ​നു​വ​രി​യി​ലും സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കും. ഇ​തോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​െ​ൻ​റ ഇ​റാ​നി​ലേ​ക്കു​ള്ള നാ​ലാ​മ​ത്​ നേ​രി​ട്ടു​ള്ള പാ​ത​യാ​യി ഇ​സ്​​ഫ​ഹാ​ൻ മാ​റും. ടെ​ഹ്​​റാ​ൻ, ഷി​റാ​സ്, മ​ശാ​ദ്​ എ​ന്നി​വ​യും ഇൗ ​ഗ​ണ​ത്തി​ലേ​ക്ക്​ വ​രും. എ​ല്ലാ തി​ങ്ക​ളാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ ദോ​ഹ​യി​ൽ നി​ന്ന്​ ഇ​റാ​നി​ലേ​ക്ക്​ പു​തി​യ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക. എ 320 ​വി​മാ​ന​മാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ബി​സി​ന​സ്​ ക്ലാ​സി​ൽ 12 സീ​റ്റു​ക​ളും ഇ​ക്ക​ണോ​മി ക്ലാ​സി​ൽ 132 സീ​റ്റു​ക​ളു​മാ​ണ്​ ഉ​ണ്ടാ​വു​ക. തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലും ബു​ധ​നാ​ഴ്​​ച​ക​ളി​ലും ശ​നി​യാ​ഴ്​​ച​ക​ളി​ലു​മാ​ണ്​ ഷി​റാ​സി​ലേ​ക്ക്​ പു​തി​യ മൂ​ന്ന്​ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ക.

അ​ടു​ത്ത ജ​നു​വ​രി ര​ണ്ട്​ മു​ത​ലാ​ണ്​ ഇ​വ ആ​രം​ഭി​ക്കു​ക​യെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ അ​റി​യി​ച്ചു. തെ​ഹ്​​റാ​ൻ റൂ​ട്ടി​ലേ​ക്ക്​ ര​ണ്ട്​ പു​തി​യ സ​ർ​വീ​സു​ക​ളും ക​മ്പ​നി ആ​രം​ഭി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ ബു​ധ​നാ​ഴ്​​ച​ക​ളി​ലും ജ​നു​വ​രി നാ​ല്​ മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലു​മാ​ണ്​ ഇൗ ​സ​ർ​വീ​സു​ക​ൾ. ഇ​തോ​ടെ ചൊ​വ്വാ​ഴ്​​ച ഒ​ഴി​കെ മൂ​ന്ന്​ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന റൂ​ട്ട്​ ആ​യി ഇ​ത്​ മാ​റും. പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്പ്​ ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടീ​വ്​ ഒാ​ഫി​സ​ർ അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ പ​റ​ഞ്ഞു. ഇ​സ്​​ഫ​ഹാ​ൻ ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ ദേ​ശ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത കൊ​ത്തു​പ​ണി​ക​ളാ​ലും അ​ല​ങ്ക​ര​ങ്ങ​ളാ​ലും നി​ർ​മി​തി​ക​ളാ​ലും സ​മ്പ​ന്ന​മാ​ണ്​ അ​വി​ടം. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​െ​ൻ​റ നാ​ലാ​മ​ത്​ ഗേ​റ്റ്​​വേ​യാ​യി ഇ​സ്​​ഫ​ഹാ​ൻ മാ​റു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്രം കൊ​ണ്ട്​ മാ​ത്ര​മ​ല്ല ഇ​സ്​​ഫ​ഹാ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​റാ​നി​ലെ ഏ​റ്റ​വും ഭം​ഗി​യു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​യ ഇ​സ്​​ഫ​ഹാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​ഞ്ചാ​രി​ക​ളു​െ​ട ഇ​ഷ്​​ട​കേ​ന്ദ്രം കൂ​ടി​യാ​ണ്. പ​ഴ​മ​യും പു​തു​മ​യും കോ​ർ​ത്തി​ണ​ക്കി​യ മ​നോ​ഹ​ര​മാ​യ ദേ​ശ​മാ​ണ്​ അ​ത്.

ഷി​റാ​സി​ലേ​ക്കും തെ​ഹ്​​റാ​നി​ലേ​ക്കും ക​മ്പ​നി​യു​ടെ ആ​ഴ്​​ച സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​ൽ​ബാ​ക്കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നു​മാ​യു​ള്ള ഖ​ത്ത​ർ ബ​ന്ധ​ത്തി​െ​ൻ​റ കൂ​ടു​ത​ൽ തെ​ളി​വാ​ണ്​ സ​ർ​വീ​സു​ക​ൾ കൂ​ട്ടു​ന്ന​തി​ലൂ​ടെ തെ​ളി​യു​ന്ന​ത്. ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി പോ​കു​ന്ന​വ​ർ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​ണ്​ പു​തി​യ സ​ർ​വീ​സു​ക​ൾ. ഇ​സ്​​ഫ​ഹാ​നി​ലേ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലും തു​ട​ങ്ങു​ന്ന പു​തി​യ സ​ർ​വീ​സു​ക​ൾ പു​ല​ർ​ച്ചേ 1.45നാ​ണ്​ ദോ​ഹ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ക. ഇ​സ്​​ഫ​ഹാ​നി​ൽ പു​ല​ർ​ച്ചെ നാ​ല്​ മ​ണി​ക്ക്​ എ​ത്തി​ച്ചേ​രും. മ​ട​ക്ക വി​മാ​നം ഇ​സ്​​ഫ​ഹാ​നി​ൽ നി​ന്ന്​ പു​ല​ർ​ച്ചേ 5.10ന്​ ​പു​റ​പ്പെ​ട്ട്​ ദോ​ഹ​യി​ൽ 6.25ന്​ ​എ​ത്തും. 2004 മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ തെ​ഹ്​​റാ​നി​ലേ​ക്ക്​ വി​മാ​ന​സ​ർ​വീ​സ്​ ന​ട​ത്തു​ന്നു​ണ്ട്. ര​ണ്ട്​ പു​തി​യ സ​ർ​വീ​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്ന​തോ​ടെ ദോ​ഹ​യി​ൽ നി​ന്ന്​ ഇ​റാ​നി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ളു​െ​ട എ​ണ്ണം 20 ആ​യി ഉ​യ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story