Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​വെ​ള്ളം...

മ​ഴ​വെ​ള്ളം നീ​ക്കി​യ​ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍

text_fields
bookmark_border
മ​ഴ​വെ​ള്ളം നീ​ക്കി​യ​ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍
cancel

ദോ​ഹ: അ​ല്‍ശ​മാ​ല്‍, അ​ല്‍ശ​ഹാ​നി​യ, അ​ല്‍വ​ഖ്റ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ കഴിഞ്ഞ ദിവസത്തെ മ​ഴ​വെ​ള്ളം നീ​ക്കി​യ​ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍. ഖ​ത്ത​ര്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സം​യു​ക്ത മ​ഴ പ്ര​തി​ക​ര​ണ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ല്‍കി​യ​ത്. മ​ഴ ശ​ക്ത​മാ​യി പെ​യ്ത​തി​ന് പി​ന്നാ​ലെ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം റോ​ഡു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ന്ന വെ​ള്ളം നീ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ക​മ്മി​റ്റി മേ​ധാ​വി സ​ഫ​ര്‍ മൂ​ബാ​റ​ക് അ​ല്‍ശാ​ഫി പ​റ​ഞ്ഞു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം കെ​ട്ടി​നി​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വെ​ള്ളം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. 57 കോ​ടി​യി​ല​ധി​കം ഗാ​ല​ന്‍ വെ​ള്ള​മാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നീ​ക്കിയ​ത്. 9082 ടാ​ങ്ക​ര്‍ ലോ​ഡ് വെ​ള്ള​മുണ്ടായിരുന്നു. 706 ജീ​വ​ന​ക്കാ​രും 352 ടാ​ങ്ക​റു​ക​ളും 61 പ​മ്പി​ങ് മെ​ഷീ​നു​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. വെ​ള്ളം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്് ആ​വ​ശ്യ​പ്പെ​ട്ട് 423 കോ​ളു​ക​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി ക​ണ്‍ട്രോ​ള്‍ റൂ​മി​ലേ​ക്ക് എ​ത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story