പരീക്ഷാക്രമക്കേട്: വിദ്യാർഥികൾക്കെതിരെ കർശന നടപടി വരും
text_fieldsദോഹ: പൊതുപരീക്ഷകളില്‍ വിവിധ തരത്തിലുള്ള ക്രമക്കേട് നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇതടക്കമുള്ള നിർദേശങ്ങൾ ഉള്ളത്. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയാണ് ഉത്തരവ് പുറത്തിറക്കിയത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട രണ്ടു നിയമങ്ങള്‍ ഭേദഗതി ചെയ്താണിത്. നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസില്‍ പരാജയപ്പെട്ടതായി കണക്കാക്കും.‘ക്യാന്‍സല്‍ഡ്’ എന്ന് സീല്‍ ചെയ്യുന്നതോടെ ഇൗ വിദ്യാർഥിക്ക് ആ വിദ്യാഭ്യാസ വര്‍ഷത്തെ പഠനം നഷ്ടപ്പെടുകയും ചെയ്യും.
പരീക്ഷാഹാളില്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വയറുള്ളതോ അല്ലാത്തതോ ആയ ഉപകരങ്ങള്‍ കൊണ്ടുവന്നാലും നടപടി വരും. ഇവ ഉപയോഗിച്ചോ ഇല്ലയോ എന്നത് നോക്കാതെയാണ് നടപടി സ്വീകരിക്കുക. പരീക്ഷയിലെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല. പൊതു പരീക്ഷാ സംവിധാനത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും പരാജയപ്പെട്ടതായി കണക്കാക്കും. സമാനമായ തെറ്റുകള്‍ ചെയ്തതായി കണ്ടെത്തിയാല്‍ 12ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികൾക്കെതിരെയും ഇതേ ശിക്ഷാരീതിയാണ് അവലംബിക്കുന്നത്. മുഴുവന്‍ വിഷയങ്ങളിലെ പരീക്ഷയിലും പരാജയപ്പെട്ടതായി കണക്കാക്കുകയും ക്യാന്‍സല്‍ഡ് സീല്‍ പതിക്കുകയും ചെയ്യും. തൊഴില്‍ ചെയ്യുന്ന വിദ്യര്‍ഥിയാണ് ഇത്തരം വഞ്ചാനാപരമായ സമീപനം സ്വീകിരിച്ചതെങ്കില് തൊഴിലുടമയോടും നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
