Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിൽ മേഖലയിലെ...

തൊഴിൽ മേഖലയിലെ പരിഷ്​കാരം: ഖത്തറിന്​ ​െഎ.എ​ല്‍.ഒ, ഫിഫ പ്രശംസ

text_fields
bookmark_border
തൊഴിൽ മേഖലയിലെ പരിഷ്​കാരം: ഖത്തറിന്​ ​െഎ.എ​ല്‍.ഒ,  ഫിഫ പ്രശംസ
cancel

ദോ​ഹ: പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ര്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ൾക്ക്​ ഫി​ഫ​യുടെയും ഇ​ൻറ​ര്‍നാ​ഷ​ണ​ല്‍ ലേ​ബ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​​​​െൻറയും (​ഐ​എ​ല്‍ഒ) പ്രശംസ. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഖ​ത്ത​ര്‍ കാ​ണി​ക്കു​ന്ന പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബെ​ല്‍ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍സി​ല്‍ യൂ​റോ​പ്യ​ന്‍ പാ​ര്‍ല​മെ​ൻറ്​ ന​ട​ത്തി​യ സെ​മി​നാ​റി​ലാ​ണ് പ്രശംസ ല​ഭി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​മ്പോ​ള്‍ മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​​​​െൻറ​യും നി​യ​മം പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തി​​​​െൻറ​യും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു സെ​മി​നാ​ര്‍. ഖ​ത്ത​ര്‍ അ​ടു​ത്ത കാ​ല​ത്താ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ന​ട​ത്തി​യത്​.

തൊ​ഴി​ലാളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ രാ​ജ്യം എ​ത്ര​ക​ണ്ട് ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​യി​രു​ന്നു അ​തെ​ന്ന്​ ഇരുസംഘടനകളും വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് മാ​ത്ര​മ​ല്ല മ​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ക്കും പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഗു​ണം ചെ​യ്തിട്ടുണ്ട്​. പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് നി​ര്‍ബ​ന്ധ ഘ​ട​ക​മാ​ണെ​ന്നും ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി ഖ​ത്ത​റു​മാ​യി ചേ​ര്‍ന്ന് നി​ന്നാ​ണ് ത​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും ഫി​ഫ പ്ര​തി​നി​ധി ഫെ​ഡ​റി​കോ അ​ഡീ​ഷി പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ് ന​ട​ത്തി​പ്പു​കാ​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻറ്​ ലെ​ഗ​സി​യോ​ടൊ​പ്പം ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ര്‍മാ​ണ സ്ഥ​ല​ങ്ങ​ളി​ലും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ലു​മെ​ല്ലാം ത​ങ്ങ​ള്‍ യോ​ജി​ച്ചാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

ലോ​ക​ക​പ്പ് സ്​റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ ന​ട​ത്തി​വ​രു​ന്ന​തെന്ന്​ ഐ.​എ​ല്‍.​ഒ പ്ര​തി​നി​ധി ബേ​റ്റ് ആ​ന്‍ഡ്ര​സ് പ​റ​ഞ്ഞു. എ​ക്സി​റ്റ് പെ​ര്‍മി​റ്റ് എ​ടു​ത്തു​ക​ള​ഞ്ഞ​തും പ്ര​വാ​സി​ക​ളു​ടെ വ​ര​വി​നും പോ​ക്കി​നു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച​തും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​. ഖ​ത്ത​ര്‍ ന​ട​ത്തി​യ മാ​റ്റ​ങ്ങ​ള്‍ ഒ​രു മാ​തൃ​ക​യാണ്​. ഐ​എ​ല്‍ഒ നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും നേ​ട്ട​വും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍, താ​മ​സ സൗ​ക​ര്യം, ജോ​ലി അ​വ​സ്ഥ, ശ​രി​യാ​യ ആ​രോ​ഗ്യ പ​രി​ത​സ്ഥി​തി​യി​ലും സു​ര​ക്ഷ​യി​ലു​മാ​ണോ അ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്, ഐ​എ​ല്‍ഒ പു​റ​പ്പെ​ടു​വി​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണോ ല​ഭി​ക്കു​ന്ന​ത് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പരിശോധന നടക്കുന്നുണ്ടെന്നും ​െഎ.എൽ.ഒ പ്ര​തി​നി​ധി ബേ​റ്റ് ആ​ന്‍ഡ്ര​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story