‘ഖത്തർ സ്വതന്ത്രമായി തുടരും’
text_fieldsദോഹ: രാജ്യത്തിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം കാരണമുള്ള പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ രാജ്യത്തെ താമസക്കാർ സ്വാശ്രയ ശീലമുള്ളവരാകണമെന്നും ഇതിനായി കഠിന പ്രയത്നം ചെയ്യണമെന്നും സാംസ്കാരിക–കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി. രാജ്യം അതിെൻറ നിർണായക ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിെൻറ മക്കൾ എന്നർഥത്തിൽ ശാസ്ത്ര, വ്യവസായ, കാർഷിക മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കൂടുതൽ പ്രയത്നം ആവശ്യപ്പെടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ ദേശീയദിനാഘോഷ സംഘാടക സമിതി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ രാജ്യവും അതിെൻറ ചരിത്രത്തിൽ വ്യത്യസ്ത കാലങ്ങളിലായി പല വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോയിട്ടുള്ളത്. പ്രതിസന്ധികൾ നേരിടാനുള്ള അവരുടെ കഴിവിനെയാണ് അത് പരിശോധിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഓരോ രാജ്യത്തിെൻറയും ഉയിർത്തെഴുന്നേൽപ്പിെൻറയും നവോത്ഥാനത്തിെൻറയും പിന്നിൽ അവർ നേരിട്ട വെല്ലുവിളികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് തരം പ്രതികരണങ്ങളിലൂടെയാണ് രാജ്യം നേരിട്ട പ്രതിസന്ധികൾ നമ്മുടെ ഓരോ തലമുറയും അഭിമുഖീകരിച്ചത്. അതിലൊന്ന് നന്മ നിറഞ്ഞ പ്രവർത്തനങ്ങളായിരുന്നു. അതായിരുന്നു രാജ്യത്തെ നിർമ്മിച്ചത്. മറ്റൊന്ന് അസാമാന്യ പ്രതിരോധമായിരുന്നു. അതാണ് നമ്മുടെ രാജ്യത്തെയും പരമാധികാരത്തെയും സംരക്ഷിച്ച് നിലനിർത്തിയത്. ‘ഖത്തർ സ്വതന്ത്രമായി തുടരും’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നത്. ഖത്തർ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ഥാനിയുടെ കവിതാ സമാഹാരത്തിൽ നിന്നെടുത്ത ‘ഫയാ ത്വാലമാ ഖദ് സയ്യനത്ഹാ അഫ്ആലുനാ’ എന്ന വരിയും മുദ്രാവാക്യമായി ഉപയോഗിക്കുന്നുണ്ട്. ‘നല്ല പ്രവൃത്തികളാണ് മാതൃരാജ്യത്തെ നിർമിക്കുന്നത്’ എന്നാണ് ഇതിെൻറ ആശയം.
വിവിധ പരിപാടികൾ
ഡിസംബര്‍ 12 മുതല്‍ 20 വരെയാണ് ദേശീയ ദിനാഘോഷങ്ങള്‍. ഡിസംബർ 18നാണ് ദേശീയ ദിനം.
18ന് വൈകുന്നേരം കോര്‍ണിഷില്‍ ദേശീയ ദിന പരേഡ് നടക്കുമെന്ന് സംഘാടക സമിതി ജനറല്‍ സൂപ്പര്‍ വൈസര്‍ ഹസന് ബിന്‍ റാഷിദ് അല്‍ അജ്മി പറഞ്ഞു. 25,000 പേര്‍ക്ക് വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. അല്‍ സദ്ദിലെ ദര്‍ബ് അല്‍ സാഇ ആഘോഷം ഡിസംബർ 12 മുതല്‍ 20 വരെ നടക്കും. രാവിലെ 9 മുതല്‍ 1 വരെ, വൈകിട്ട് 3.30 മുതല്‍ 10 വരെ എന്നിങ്ങനെയാണ് പ്രവേശന സമയം. ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ വക്റ, ദുഖാന്, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ വിവിധ സമൂഹങ്ങള്ക്കായുംതൊഴിലാളികള്ക്കായും ആഘോഷങ്ങള്‍ നടക്കും.
1.25 ലക്ഷം പേര് പങ്കെടുക്കും. സാംസ്കാരിക സംഘടനകള്‍, കമ്പനികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും 18ന് ൈവകുന്നേരം നടക്കും.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
