ഇരകൾ പറഞ്ഞു, റോഡ് അപകടങ്ങളുടെ കദനകഥ
text_fieldsദോഹ: വിവിധ റോഡപകടങ്ങളിൽ പെട്ട് തലനാരിഴക്ക് രക്ഷപ്പെട്ട വിവിധ തുറകളിലുള്ളവരുടെ സംഗമം നടത്തി ട്രാഫിക് വിഭാഗം. ലോക ട്രാഫിക് ദിനത്തോടനുബന്ധിച്ച് ഖത്തർ ട്രാഫിക് വകുപ്പ് ‘നിരത്തുകളും അവയിലെ കഥകളും’ എന്ന തലെക്കട്ടിൽ നടത്തിയ സംഗമമാണ് വേറിട്ട അനുഭവമായത്. റോഡപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ പിന്നീട് അപകടത്തെ സംബന്ധിച്ച് ഏറെ ബോധവാൻമാരായിരിക്കുമെന്ന് വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട സ്വദേശി അബ്ദുറഹ്മാൻ അൽയാഫിഇ അഭിപ്രായാപ്പെട്ടു. യുവാക്കളിൽ അധിക പേരും പതിയിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ബോധവാൻമാരല്ല. അതിനാൽ തന്നെ സീലൈൻ ബീച്ചിലും മറ്റ് സമാനമായ സ്ഥലങ്ങളിലും വാഹനങ്ങളുമായി നടത്തുന്ന അഭ്യാസങ്ങൾ പേടിപ്പെടുത്തുന്നു.
ബോധവത്കരണ പരിപാടികൾ ഒരു പരിധി വരെ ജനങ്ങളെ സഹായിക്കുമെന്ന് യാഫിഇ അഭിപ്രായപ്പെട്ടു. ഒരു സെക്കൻറിെൻറ വ്യത്യാസത്തിലാണ് അപകടം സംഭവിക്കുന്നത്. വാഹനം ഓടിക്കുകയാണെന്ന കൃത്യമായ ബോധം ഉണ്ടായിരിക്കണം എപ്പോഴും. ഓരോരുത്തരും തങ്ങളുടെ ജീവെൻറ വില അറിയാതെയാണ് വാഹനങ്ങളുമായി മത്സരിക്കുന്നത്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ആവശ്യമുള്ളവരാണ് തങ്ങളെന്ന് ഓരോരുത്തരും ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് വർഷം മുമ്പ് തങ്ങളുടെ കുടുംബത്തിലെ പതിനഞ്ചും പതിനാറും വയസ്സുള്ള രണ്ട് കുട്ടികൾ വാഹനാപകടത്തിൽ മരണപ്പെട്ട ദുഃഖം ഇപ്പോഴും മറക്കാനാകുന്നില്ലെന്ന് സഈദ് ഖലഫ് അൽമുഹന്നദി പറഞ്ഞു. രക്ഷിതാക്കളുടെ മുന്നിൽ വെച്ചാണ് അവർ അപകടത്തിൽ പെട്ടത്. ഏറെ ദാരുണമായ അന്ത്യമായിരുന്നു അതെന്ന് അദ്ദേഹം ഓർമിച്ചു. മക്കളുടെ മരണത്തിൽ സങ്കടപ്പെടുന്ന മാതാപിതാക്കളുടെ അവസ്ഥ നമ്മുടെ യുവാക്കൾ തിരിച്ചറിഞ്ഞെങ്കിലെന്ന് ആശിക്കുകയാണെന്ന് സഈദ് അൽമുഹന്നദി വ്യക്തമാക്കി. വാഹന അപകടങ്ങൾ അധികവും അമിത വേഗത കാരണമാണ് സംഭവിക്കുന്നത്.
ഇങ്ങനെ അപകടത്തിൽ പെടുന്നവർ കൊല്ലപ്പെടുകയോ സ്ഥിരമായ അംഗ വൈകല്യം സംഭവിക്കുകയോ ചെയ്യുകയാണ് പതിവ്. വാഹനം ഓടിക്കുന്ന ആൾ മാത്രമല്ല നിരത്തിലൂടെ പോകുന്ന നിരപരാധികൾക്ക് വരെ ജീവൻ നഷ്ടമാകുന്നു. 1996ൽ കൂട്ടുകാരോടോപ്പം ദോഹയിലേക്ക് വരികയായിരുന്ന താനും സുഹൃത്തുക്കളും വാഹനത്തിൽ വരുമ്പോൾ മുന്നിൽ ഒട്ടകം തട്ടി വാഹനം കീഴ്മേൽ മറിഞ്ഞ് അപകടം സംഭവിച്ച കാര്യമാണ് റഹഷിദ് അൽഅസ്ബക് പറഞ്ഞത്. അപകടത്തിന് ശേഷം ഇത് വരെ തനിക്ക് വീൽചെയറിലല്ലാതെ സഞ്ചരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടത്തിെൻറ തീവ്രത ഏറെ കുറക്കാൻ സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് സഅദ് അൽഖർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
