കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുമായി കതാറ പായ്ക്കപ്പൽ മേള
text_fieldsകതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന എട്ടാമത് പായ്ക്കപ്പൽ മേളയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ വെടിക്കെട്ടാണ് വാരാന്ത്യങ്ങളിലെ പ്രധാന പരിപാടികളിലൊന്ന്. ഇന്നലെയും കതാറ ആകാശത്ത് കരിമരുന്ന് പ്രയോഗം ഉണ്ടായിരുന്നു. ഇതാദ്യമായാണ് പായ്ക്കപ്പൽ മേളയിൽ വെടിക്കെട്ട് നടത്തുന്നത്. വൈകിട്ട് എട്ട് മണിക്കും 8.20നും ഇടയിലാണ് വെടിക്കെട്ട് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും പുതുതലമുറയിലേക്ക് കൂടി പകർന്നു നൽകുകയെന്ന ലക്ഷ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ഇനം കലാ–സാംസ്കാരിക പരിപാടികളും സമുദ്രവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മറ്റു നൃത്തപരിപാടികളും മത്സരങ്ങളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. മേള ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
