ബേപ്പൂർ ഉരു ഇനി ഖത്തറിെൻറ വിസ്മയം
text_fieldsദോഹ: േബപ്പൂരിൽ രൂപംകൊണ്ട അത്യാഡംബര നൗക ഇനി ഖത്തറിെൻറ വിസ്മയം. അപൂർവ കൊത്തുപണികളും വൻ സൗകര്യങ്ങളുമുള്ള ഉരു ഖത്തർ വ്യവസായിയായ ഖാലിദ് അൽസുലൈത്തിക്ക് വേണ്ടി ബേപ്പൂരിലാണ് 12 കോടി രൂപ ചെലവിൽ നിർമിച്ചത്. ഉരുനിർമാണ രംഗത്ത് പ്രശസ്തനായിരുന്ന പാണ്ടികശാലകണ്ടി അച്ചാമു ഹാജിയുടെ ചെറുമകൻ പി. അബ്ദുൽ ഗഫൂറിെൻറ ഉടമസ്ഥതയിലുള്ള ബിനാഫ എൻറർപ്രൈസസ് ആണ് നിർമിച്ചത്. ചാലിയാർ കരുവൻതിരുത്തി പുളിക്കൽതാഴത്തെ യാർഡിൽ തച്ചുശാസ്ത്ര വിദഗ്ധൻ പുഴക്കര രമേശെൻറ നേതൃത്വത്തിൽ 30 തൊഴിലാളികൾ രണ്ടരവർഷം കൊണ്ടാണ് പണി തീർത്തത്. ഖലാസി മൂപ്പൻ ബേപ്പൂർ കൈതയിൽ കോയയുടെ നേതൃത്വത്തിൽ 15 തൊഴിലാളികൾ ചേർന്ന് നീറ്റിലിറക്കിയ ഉരു എട്ട് ദിവസത്തെ യാത്രക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഖത്തറിൽ എത്തിയത്. മുകൾഭാഗത്ത് 140 അടിയും അടിഭാഗത്ത് (കീൽ) 90 അടിയുമാണ് നീളം.
22 അടി ഉയരവും 30 അടി വീതിയുമുണ്ട്. രണ്ട് തട്ടുകളുണ്ട്. 60 പേർക്ക് യാത്ര ചെയ്യാം. ആറു മനോഹര ബെഡ് റൂമുകൾ, 20 കട്ടിലുകൾ, അഞ്ചു ശുചിമുറികൾ എന്നിവയുമുണ്ട്. ഒത്തുകൂടാനുള്ള വിശാലമായ മജ്ലിസും മുൻഭാഗത്തുണ്ട്. കപ്പിത്താൻ ഇല്ലാതെ തന്നെ ഏറെ നേരം ഒാടിക്കാൻ സാധിക്കും. ജി.പി.എസ് (േഗ്ലാബൽ പൊസിഷനിങ് സംവിധാനം) ഉപയോഗിച്ചാണ് ഇത്. ഖത്തറിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ഉരു ഇപ്പോൾ പേൾ ഖത്തറിെൻറ ബോട്ടിങ് ഏരിയയിലാണ് ഉള്ളത്. വിദേശത്തേക്കുള്ളവയുടെ അകത്തെ ആഡംബര പണികൾ സാധാരണ ഗതിയിൽ വിദേശത്ത് എത്തിയാലാണ് ചെയ്യാറ്. എന്നാൽ ഇതിെൻറ പണികൾ കേരളത്തിൽ വെച്ചുതന്നെയാണ് തീർത്തത്. നാടൻ തേക്ക് മരമാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കീലിനും അനുബന്ധനിർമിതികൾക്കും മലേഷ്യൻ കൊയ്ലയും ഉപയോഗിച്ചു. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിൽ 2013ൽ പണി തീർത്ത് ഖത്തറിലേക്ക് കൊണ്ടുവന്ന മറ്റൊരു ഉരു ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
