വരുന്നു, വൻ നിക്ഷേപ അവസരങ്ങൾ
text_fieldsദോഹ: പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച സ്ഥാപനമായ മനാതഖ് (ഇക്കണോമിക് സോൺസ് കമ്പനി) വൻ നിക്ഷേപ അവസരങ് ങളുമായി രംഗത്ത്. ബിസിനസ് മേഖലയിലെയും നിക്ഷേപ മേഖലയിലെയും പുതിയ അവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മനാതഖ് കമ്പനി ഡിസംബർ ആദ്യത്തോടെ പുറത്തുവിടും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളിൽ 250 പുതിയ േപ്ലാട്ടുകൾ ഉണ്ട്. ഇവിടെ പുതിയ പദ്ധതികൾ വരുമെന്നും ഇത് സുപ്രധാനമായ തീരുമാനമാണെന്നും മനാതഖ് ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജെരി അൽസമുർ, വഖ്റ, ബിർകത്ത് അൽ അവാമിർ, അബ സലീൽ എന്നീ സാമ്പത്തിക മേഖലകളാണ് നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നത്. വ്യാവസായിക വാണിജ്യമേഖലയുടെ വികസനത്തിന് വേണ്ടി മനാതഖ് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ നടത്തിയ സെമിനാറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ഖത്തരി ബിസിനസ് പ്രമുഖരും മുതിർന്ന ഉദ്യേഗസ്ഥരും സെമിനാറിൽ പെങ്കടുത്തു. ചടങ്ങിൽ കമ്പനിയുടെ പുതിയ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും നേട്ടങ്ങളും ഭാവിപദ്ധതികളും സംബന്ധിച്ച് ബിസിനസ് ഡവലപ്മെൻറ് ഡയറക്ടർ ആദിൽ വാലി സംസാരിച്ചു.
വൻ സൗകര്യങ്ങളുമായി പ്രത്യേക സാമ്പത്തിക മേഖലകൾ
രാജ്യത്ത് വിവിധയിടങ്ങളിലുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ വൻ സൗകര്യങ്ങളാണ് നിക്ഷേപകർക്ക് നൽകുന്നത്. 748,000 സ്ക്വയർ മീറ്ററിലാണ് ജെരി അൽ സമുർ ലോജിസ്റ്റിക് പാർക്ക് ഉള്ളത്. 10,000 സ്ക്വയർ മീറ്ററിനും 36,000 സ്ക്വയർ മീറ്ററിനും ഇടയിൽ വിസ്തൃതിയുള്ള 21 േപ്ലാട്ടുകൾ ഇവിടെയുണ്ട്. ഭക്ഷ്യമേഖല, േഗ്ലാബൽ വെയർഹൗസ്, വാഹനങ്ങളുടെ ഉപകകരണങ്ങൾ, യന്ത്രങ്ങൾ, നിർമാണ വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്കുള്ളതാണിത്. 3,732,457 സ്ക്വയർ മീറ്ററിലാണ് വക്റ ലോജിസ്റ്റിക് പാർക്ക് ഉള്ളത്. 327 േപ്ലാട്ടുകളാണിവിടെയുള്ളത്. 4,154,880 സ്ക്വയർ മീറ്ററിലാണ് ബിർകത് അൽ അവാമീർ ലോജിസ്റ്റിക് പാർക്ക് ഉള്ളത്. 1368 േപ്ലാട്ടുകൾ ഇവിടെയുണ്ട്.
വൻ വ്യവസായ മേഖല, അലൂമിനിയം^സ്റ്റീൽ പണിശാലകൾ, കപ്പൽ സേവനങ്ങൾ, കടൽ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ എന്നീ മേഖലകളിലാണ് ഇവിടെ സൗകര്യങ്ങൾ. അബാസലീലിൽ 298298.37 സ്ക്വയർ മീറ്റർ വിസ്തൃതിയാണുള്ളത്. 1368 േപ്ലാട്ടുകളുണ്ട്. ഇലക്ട്രോണിക്സ്, അച്ചടി, ഫാഷൻ, കല, ഭക്ഷ്യോൽപാദനം സൗകര്യങ്ങൾ ഇവിടെയുണ്ട്. മിൈസദ് ഇൻഡസ്ട്രിയൽ സോൺ 12 മില്ല്യൻ സ്ക്വയർ മീറ്ററിലാണ് സംവിധാനിച്ചിരിക്കുന്നത്. ദോഹയുടെ തെക്ക് ഭാഗത്തായി ഹമദ് തുറമുഖം കഴിഞ്ഞാണ് ഇൗ സോൺ ഉള്ളത്. കോൺക്രീറ്റ്, നിർമാണ സാമഗ്രികൾ, പെട്രോകെമിക്കൽസ്, പ്ലാസ്റ്റിക്സ്, മെറ്റൽസ്, മെഷിനറി, കെമിക്കൽ ഫെർട്ടിെലെസേഴ്സ് തുടങ്ങിയ മേഖലകളിലാണ് ഇവിടെയുള്ള സൗകര്യങ്ങൾ.
ഒരുങ്ങുന്നത് നിക്ഷേപ സൗഹൃദാന്തരീക്ഷം
കമ്പനി നടത്തിയ പഠനത്തിൽ രാജ്യത്തെ വ്യവസായ വികസനത്തിനും വെയർഹൗസ് സജ്ജീകരണങ്ങൾക്കുമായി 27 മില്ല്യൻ സ്ക്വയർ മീറ്റർ ഭൂമി കൂടി വേണമെന്ന് മനസിലായിട്ടുണ്ട്. വെയർഹൗസുകൾക്കായി 23 മില്ല്യൺ സ്ക്വയർ മീറ്റർ ഭൂമിയും വ്യവസായ ആവശ്യങ്ങൾക്കായി 12 മില്ല്യൻ സ്ക്വയർ മീറ്റർ ഭൂമിയും നൽകാൻ മനാതഖ് കമ്പനി ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. പ്രാദേശിക കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കാൻ വേണ്ട നടപടികൾ കൂടുതലായി സ്വീകരിക്കും. സാമ്പത്തിക വൈവിധ്യവത്കരണം പ്രോൽസാഹിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകനിലവാരത്തിലുള്ള ബിസിനസ് അന്തരീക്ഷം രാജ്യത്ത് ഉണ്ടാക്കും.
ഇതുവഴി ആഭ്യന്തര-അന്താരാഷ്ട്ര നിക്ഷേപകർക്ക് അവരുടെ ഉൽപന്നങ്ങൾ ഖത്തറിലേക്ക് എത്തിക്കാനാവശ്യമായ സൗകര്യമൊരുങ്ങും. ലോജിസ്റ്റിക്, വ്യവസായ മേഖലയിലെ സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രവും അവരുടെ ഉൽപന്നങ്ങളും മറ്റും സംവിധാനിക്കാനുള്ള പ്രത്യേക പ്രവൃത്തി കേന്ദ്രവും അടക്കമുള്ള സൗകര്യങ്ങൾ നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ ആവശ്യത്തിന് ലഭിച്ചാൽ വിലക്കയറ്റം തടയാം. അനാവശ്യമായ മറ്റ് ചെലവുകളും കുറക്കാം. ഇത്തരം കേന്ദ്രങ്ങൾ നിർമിക്കുന്നതിന് സംരംഭകർക്ക് ജെരി അൽ സമുർ, വക്റ, ബിർകത്ത് അൽ അവാമിർ, അബു സലീൽ എന്നിവിടങ്ങളിൽ ആവശ്യമായ ഭൂമി നൽകും.
വാടകനിരക്ക് ഇങ്ങനെ
വാടക നിരക്ക് സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് മനാതക് അധികൃതർ പറയുന്നു. ലോജിസ്റ്റിക് മേഖലയിൽ സ്ക്വയർ മീറ്റർ ഭൂമിക്ക് വർഷത്തിൽ 40 റിയാൽ ആണ് വാടക. അല്ലെങ്കിൽ മാസത്തിൽ സ്ക്വയർ മീറ്ററിന് മൂന്ന് റിയാൽ. വ്യവസായിക മേഖലയിൽ ഇത് വർഷത്തിൽ മീറ്ററിന് 20 റിയാലാണ്. മാസത്തിൽ മീറ്ററിന് 1.6 റിയാലുമാണ് വാടക നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
