അമീറിെൻറ െക്രായേഷ്യ, ഇറ്റലി സന്ദർശനം: വിവിധ കരാറുകൾ, സഹകരണത്തിന് ധാരണ
text_fieldsദോഹ: യൂറോപ്യൻ രാഷ്ട്രങ്ങളായ െക്രായേഷ്യ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം സമാപിച്ചു. ഇരുരാജ്യങ്ങളുമായും വിവിധ കരാറുകളിൽ ഖത്തർ ഒപ്പുവെച്ചു. െക്രായേഷ്യൻ സന്ദർശനം കഴിഞ്ഞ് റോമിലെത്തിയ അമീറിന് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്റരല്ലയുമായി കൂടിക്കാഴ്ച നടത്തി. റോമിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ചും നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തു.
ഗൾഫ് പ്രതിസന്ധിയുടെ പരിഹാരം ചർച്ചകളിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടണമെന്ന് ഇറ്റാലിയാൻ പ്രസിഡൻറ് പറഞ്ഞു. പരസ്പരം കൂടിയിരുന്നുള്ള ചർച്ച മാത്രമാണ് ഇതിനുള്ള പോംവഴി. പ്രതിസന്ധിയുടെ തുടക്കം മുതൽ തങ്ങൾ ചർച്ചക്ക് സന്നദ്ധമായിരുന്നുവെന്ന കാര്യം ഖത്തർ സംഘം വ്യക്തമാക്കി. തുടക്കത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇപ്പോഴും ഖത്തറിനുള്ളത്. ഖത്തർ മേഖലയിലെ നിർണായക രാജ്യമായി മാറിക്കഴിഞ്ഞതായി ഇറ്റാലിയൻ പ്രസിഡൻറ് അഭിപ്രായപ്പെട്ടു. 2022ലെ ദോഹ ലോകകപ്പോടെ ഖത്തറിെൻറ സാംസ്ക്കാരിക–കായിക ഭൂപടം മാറ്റി എഴുതപ്പെടും. വിദേശ തൊഴിലാളികൾക്ക് ഖത്തർ നൽകുന്ന മികച്ച സൗകര്യങ്ങൾ ആഗോള തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാക്കി.
മേഖല, അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി. ഫലസ്തീൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യവും ഇരുവരും വിലയിരുത്തി. ഇരുരാഷ്ട്രങ്ങളുടെയും ഭാഗത്ത് നിന്നുള്ള മന്ത്രിമാരും ഉന്നത പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. അമീർ ശൈഖ് തമീമിനോടുള്ള ആദര സൂചകമായി ഇറ്റാലിയൻ പ്രസിഡൻ്റ് പ്രത്യേകം അത്താഴ വിരുന്ന് ഒരുക്കി. നേരത്തേ െക്രായേഷ്യയിൽ ലഭിച്ച സ്വീകരണത്തിന് അമീർ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം വർധിപ്പിക്കാൻ സന്ദർശനം പ്രയോജനം ചെയ്യുമെന്നും അമീർ ശൈഖ് തമീം പറഞ്ഞു. ഖത്തറും െക്രായേഷ്യയും തമ്മിലുള്ള ബന്ധം ശക്തമാണ്. നയതന്ത്രബന്ധം നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ക്രൊയേഷ്യയിലെ സാഗ്രെബിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമീർ. ഉൗർജം, കായികം, വിനോദസഞ്ചാരം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ച നടന്നതായും അമീർ വ്യക്തമാക്കി. െക്രായേഷ്യൻ സമൂഹത്തെയും കമ്പനികളെയും ഖത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് അമീർ പറഞ്ഞു.
റഷ്യയിൽ നടന്ന ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ െക്രായേഷ്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തതിന് െക്രായേഷ്യൻ പ്രസിഡൻറിന് നന്ദി അറിയിക്കാനും അമീർ മറന്നില്ല. അമീറിെൻറ സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന് ഉന്നത തലങ്ങളിൽ നിന്നുള്ള സന്ദർശനം പ്രയോജനം ചെയ്യുമെന്നും െക്രായേഷ്യൻ പ്രസിഡൻറ് കൊലിൻഡ ഗ്രാബർ കിതറോവിച്ച് പറഞ്ഞു. ഉൗർജ, വ്യാവസായിക, പ്രതിരോധ, സാങ്കേതിക, വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം ഖത്തറുമായി സാധ്യമാകുമെന്നതിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 2022ലെ ലോക ചാമ്പ്യൻഷിപ്പ് വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഖത്തറിനാകും. െക്രായേഷ്യൻ ടീമിെൻറ അടുത്ത ലക്ഷ്യം ഖത്തറാണെന്നും ചാമ്പ്യൻഷിപ്പിൽ ഖത്തർ ടീമിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടേയെന്നും കൊലിൻഡ പറഞ്ഞു.
ഖത്തർ-ക്രൊയേഷ്യ: വിസ നിയന്ത്രണം ഒഴിവാക്കും
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ െക്രായേഷ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. അമീർ ശൈഖ് തമീം, െക്രായേഷ്യൻ പ്രസിഡൻറ് കൊലിൻഡ ഗ്രാബർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സ്വകാര്യ, നയതന്ത്ര പാസ്പോർട്ട് ഉടമകൾക്ക് വിസ നിയന്ത്രണം എടുത്ത് കളയുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിലും കരാർ ഒപ്പുവെച്ചു. സൈനിക സഹകരണം ലക്ഷ്യം വെച്ച് പൊതുധാരണാപത്രം ഒപ്പുവെച്ചു. കാർഷികം, കായികം, അക്കാദമികം (ഖത്തർ യൂനിവേഴ്സിറ്റി–സാഗ്രബ് യൂനിവേഴ്സിറ്റി), ശാസ്ത്രം, ഗവേഷണം, വാർത്താ കൈമാറ്റം തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഖത്തറും െക്രായേഷ്യയും തമ്മിൽ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
