വഖ്റയിൽ പുതിയ പെട്രോൾ സ്റ്റേഷൻ
text_fieldsദോഹ: വഖ്റയിൽ വുഖൂദ് പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നു. ഇതോടെ വുഖൂദിെൻറ മൊത്തം പെട്രോൾ സ്റ്റേഷനുകളുടെ എണ്ണം 78 ആയി. വഖ്റ 2 ബൈപ്പാസ് റോഡിലാണ് പുതിയ പെട്രോൾ സ്റ്റേഷൻ സ്ഥാപിച്ചത്. പുതിയ കേന്ദ്രം തുടങ്ങിയതിൽ ഏറെ സന്തോഷമുണ്ടെന്ന് സി.ഇ.ഒ എഞ്ചിനീയർ സആദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന ആവശ്യകത മുൻനിർത്തി കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. മികച്ച ഗുണമേൻമയുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പെട്രോൾ സ്റ്റേഷന് 15,000 സ്ക്വയർ മീറ്റർ പരിധിയിൽ സേവനം ലഭ്യമാക്കാൻ കഴിയും. ഒമ്പത് ഇന്ധന നിറക്കൽ സംവിധാനങ്ങൾ ഇവിടെ ഉണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണ്. സിദ്റ സ്റ്റോർ, കാർ വാഷ്, ഒായിൽ ചേഞ്ച്, ടയർ അറ്റകുറ്റപ്പണി, പാചകവാതക വിൽപന, ഒായിൽ വിൽപന, ഡീസൽ ഉൽപന്നങ്ങളുടെ വിൽപന എന്നീ സൗകര്യങ്ങളും പുതിയ സ്റ്റേഷനിൽ ഉണ്ട്. വിവിധയിടങ്ങളിൽ 18 പുതിയ പെട്രോൾ സ്റ്റേഷനുകൾ കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ് വുഖൂദ്. ഇൗ വർഷം തന്നെ ഇതിൽ മിക്കതും തുറന്നുപ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒമ്പത് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ലേലം വിളിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 14 എണ്ണം രൂപരേഖ തയാറാക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
