Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​ർ തൊ​​ഴി​​ൽ...

ഖ​​ത്ത​ർ തൊ​​ഴി​​ൽ വി​​സ​: യാ​​ത്ര​​ക്ക് മു​​േ​മ്പ ഇ​ന്ത്യ​യി​ൽ ഒ​ാ​ൺ​​ലൈ​​ൻ ര​ജി​​സ്​​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി

text_fields
bookmark_border
ഖ​​ത്ത​ർ തൊ​​ഴി​​ൽ വി​​സ​: യാ​​ത്ര​​ക്ക് മു​​േ​മ്പ ഇ​ന്ത്യ​യി​ൽ ഒ​ാ​ൺ​​ലൈ​​ൻ  ര​ജി​​സ്​​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി
cancel

ദോ​​ഹ: ഖ​​ത്ത​​റി​​ലേ​​ക്ക് തൊ​​ഴി​​ൽ വി​​സ​​യി​​ൽ വ​​രു​​ന്ന ഇ​​ന്ത്യ​​ക്കാ​​ർ യാ​​ത്ര​​ക്ക് മു​​മ്പ് കേ​​ന്ദ്ര സ​​ർ​​ക്കാ​​റിെ​​ൻ​​റ വെ​ബ്സൈ​​റ്റി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​രി​​ക്ക​​ണ​​മെ​​ന്നത്​ ഇ​​ന്ത്യ​​ൻ ഗ​​വ​​ൺ​​മെ​​ൻ​​റ് നിർബന്ധമാക്കി. യാ​​ത്ര​​യു​​ടെ 24 മ​​ണി​​ക്കൂ​​ർ മു​ ​മ്പെ​​ങ്കി​​ലും ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ ന​​ട​​ന്നി​​രി​​ക്ക​​ണം. ജ​​നു​​വ​​രി ഒ​​ന്ന് മു​​ത​​ൽ ഇ​​ത് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. ഖ​​ത്ത​​റി​​ന് പു​​റ​​മേ, അ​​ഫ്ഗാ​​ൻ, ബ​​ഹ്റൈ​​ൻ, ഇ​​ന്തോ​​നേ​​ഷ്യ, ഇ​​റാ​​ഖ്, ജോ​​ർ​​ദാ​​ൻ, കു​​വൈ​​ത്ത്, ല​​ബ​​നാ​​ൻ, ലി​​ബി​​യ, മ​​ലേ​​ഷ്യ, ഒ​​മാ​​ൻ, സൗ​​ദി അ​​റേ​​ബ്യ, സു​​ഡാ​​ൻ, യു ​​എ ഇ, ​​സി​​റി​​യ, സൗ​​ത്ത് സു​​ഡാ​​ൻ, താ​​യ്​​​ല​​ൻ​​ഡ് എ​​ന്നീ രാ​​ജ്യ​ ങ്ങ​​ളും പു​​തി​​യ നി​​ർ​​ദേ​​ശ​​ത്തി​​ന് കീ​​ഴി​​ൽ വ​​രും. പാ​​സ്​​​പോ​​ർ​​ട്ട് ഇ ​​സി ആ​​ർ ആ​​ണെ​​ങ്കി​​ലും ഇ ​​സി എ​​ൻ ആ​​ർ ആ​ ​ണെ​​ങ്കി​​ലും ഇ​​പ്ര​​കാ​​രം ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ നി​​ർ​​ബ​​ന്ധ​​മാ​​ണ്.

ഇ​​ന്ത്യ​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​വും സു​​ര​​ക്ഷ​​യും ക്ഷേ​​മ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കി. www.emigrate.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലാ​​ണ് ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്. 2017 ഡി​​സം​​ബ​​ർ മു​​ത​​ൽ പ​​രീ​​ക്ഷ​​ണാ​​ർ​​ഥം ഇ​​ത് ആ​​രം​​ഭി​​ച്ചി​​രു​ന്നു. ഇ​ത്​ വി​​ജ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ത് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു. വെ​​ബ്സൈ​​റ്റി​​ൽ "ECNR Registration" & follow the steps എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ യാ​​ത്ര​​ക്കാ​​രെ​​ൻ​​റ പേ​​ര് വി​​വ​​ര​​ങ്ങ​​ളും വി​​ലാ​​സ​​വും രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. ര​ജി​​സ്​േ​​ട്ര​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ ഉ​​പ​​ഭോ​​ക്താ​​വി​​ന് മൊ​​ബൈ​​ലി​​ലേ​​ക്ക് എ​​സ്​ എം ​​എ​​സ്​ ല​ ​ഭി​​ക്കും. ജ​​നു​​വ​​രി ഒ​​ന്ന് മു​​ത​​ൽ ഒ​ാ​ൺ​​ലൈ​​ൻ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാ​​തെ ഒ​​രു ഇ ​​സി എ​​ൻ ആ​​ർ പാ​​സ്​​​പോ​​ർ​​ട്ട് ഉ​​ട​​മ​​യെ​​യും മേ​​ൽ​​പ​ റ​​ഞ്ഞ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ത്തി​​വി​​ടു​​ക​​യി​​ല്ലെ​​ന്നും മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story