വിസാരഹിത ഖത്തർ യാത്ര: 14 മാസത്തിനിടെ എത്തിയത് പത്ത് ലക്ഷം പേർ
text_fieldsദോഹ: ഒാൺഅറൈവൽ വിസ ഉപയോഗപ്പെടുത്തി രാജ്യത്ത് എത്തിയവരിൽ വൻവർധനവ്. കഴിഞ്ഞ 14 മാസത്തിനിടെ പത്ത് ലക്ഷം ആളുകള ാണ് ഇൗ സൗകര്യം ഉപയോഗിച്ച് രാജ്യത്ത് എത്തിയത്. എയർപോർട്ട് പാസ്പോർട്ട്സ് വകുപ്പ് ഡയറക്ടർ ബ്രിഗ്രേഡിയർ മുഹമ്മദ് റാഷിദ് അൽ മസ്റൂഇ ഇത് സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്തുവിട്ടു. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനും ഇടയിൽ 958,810 ഒാൺഅറൈവൽ വിസയാണ് ഖത്തർ ആകെ അനുവദിച്ചത്. ഒാൺഅറൈവൽ വിസ യാത്രക്കാരുടെ വരവ് കൂടുതൽ സുഗമമാക്കാനായി നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് വളരെ എളുപ്പത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാനുളള അവസരമാണ് ഖത്തര്‍ നല്കി വരുന്നത്.
92 രാജ്യങ്ങളിലെ പൗരന്മാരെ ഖത്തര്‍ സര്‍ക്കാര്‍ മുന്‍കൂര്‍ വിസ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ 47 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാതൊരു ഫീസുമില്ലാതെ രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ നിന്ന് വിസ ഓണ്‍ അറൈവല്‍ നല്‍കുന്നുണ്ട്. ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്ക വിമാന ടിക്കറ്റും ഖത്തറിലെ ഹോട്ടല്‍ റിസര്‍വേഷനും മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ വിനോദ സഞ്ചാര മേഖലയെ വളര്‍ത്തുന്നതിനായാണ് ഇത്തരം സൗകര്യങ്ങള്‍ നല്‍കിവരുന്നത്. യാത്രക്കാര്‍ ഇഷ്ടപ്പെടുന്ന ലോകത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഖത്തറിനും ഇടം നല്‍കുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് പ്രവേശിക്കുന്നവര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ സുരക്ഷാ നടപടിക്രമങ്ങളാണ് പിന്തുടരേണ്ടത്.
വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വകുപ്പില്‍ നിലവില്‍ 450 ജീവനക്കാരുണ്ട്. എല്ലാവരും ഖത്തരികളാണ്. ഹമദ് വിമാനത്താവളത്തില്‍ സജ്ജമാക്കിയ ഇ ഗേറ്റ് സംവിധാനം യാത്രക്കാരുടെ സുഗമമായ പോക്കിനും വരവിനും വലിയ സഹായമാണ് നല്‍കുന്നത്. യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനും ബുദ്ധിമുട്ട് കുറക്കാനും വലിയ സഹായമാണ് ഇ ഗേറ്റ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 24,66190 പേരാണ് ഇ ഗേറ്റ് ഉപയോഗപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പുതിയ പാസ്പര്‍ട്ട് കൗണ്ടറുകളിലെ തിരക്കും സമയവും കുറക്കാനുള്ള പുതിയ പദ്ധതികള്‍ ഉടൻ വരുമെന്നും അദ്ദേഹം പറഞ്ഞു.2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാർക്ക് വിസയില്ലാതെ തന്നെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഖത്തർ സർക്കാർ ഒരുക്കിയത്. പാസ്പോർട്ടും വിമാനടിക്കറ്റുമുള്ള ആർക്കും വിസ ഇല്ലാതെ തന്നെ ഇങ്ങനെ എത്താം.
ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തുേമ്പാൾ ഇവരുടെ പാസ്പോർട്ടിൽ ‘ഒാൺ അറൈവൽ വിസ’ എന്ന മുദ്ര പതിക്കുകയാണ് ചെയ്യുക. ഇതിൽ ഇന്ത്യക്കാരായ യാത്രക്കാർക്കായി ഖത്തർ നടത്തിയ വിവിധ പരിഷ്കരണങ്ങൾ നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം ഒാൺ അറൈവൽ വിസയിൽ എത്തുന്നവർക്ക് ഇനി ഒരു മാസം വരെ മാത്രമേ ഖത്തറിൽ തങ്ങാനാകൂ. മുമ്പ് ഇത് രണ്ടുമാസം ആയിരുന്നു. യാത്രക്കാർക്ക് സ്വന്തം പേരിലുള്ള ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉണ്ടായിരിക്കണം. ഖത്തറിൽ എത്തിയത് മുതൽ ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് യാത്രക്കാരന് ഉണ്ടായിരിക്കണം. ഖത്തറിൽ താമസത്തിന് ഹോട്ടൽ ബുക്ക് ചെയ്തതിെൻറ രേഖയും ഇന്ത്യയിലേക്കുള്ള മടക്ക വിമാന ടിക്കറ്റും ഉണ്ടായിരിക്കണം എന്നീ പരിഷ്കരണങ്ങളും നിലവിൽ വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
