ദോഹ: ഗ്ലോബൽ പബ്ലിക് ഡിപ്ലോമസി നെറ്റ്വർക്കി(ജി പി ഡി നെറ്റ്)െൻറ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടു. കതാറയിൽ കഴിഞ്ഞ ദിവസം കതാറ കൾച്ചറൽ വില്ലേജിൽ ആരംഭിച്ച ജി പി ഡി നെറ്റിെൻറ അഞ്ചാമത് ജനറൽ അസംബ്ലിയിലാണ് പുതിയ അധ്യക്ഷനായി ഖത്തറിനെ തെരഞ്ഞെടുക്കപ്പെ ട്ടത്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ചടങ്ങിൽ നിലവിലെ അധ്യക്ഷത അലങ്കരിക്കുന്ന തുർക്കിയിൽ നിന്നും ഖ ത്തർ പദവി ഏറ്റുവാങ്ങും.
അടുത്ത മൂന്ന് വർഷത്തേക്കാണ് ഖത്തറിനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാംസ്കാരിക, നയതന്ത്ര തലത്തിൽ നടന്ന ഉന്നത കൂടിയാലോചനകൾക്ക് ശേഷമാണ് ജി പി ഡി നെറ്റിെൻറ പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് കതാറ മാർക്കറ്റിംഗ് ആൻഡ് കൾച്ചറൽ വിഭാഗം ഡയറക്ടർ ദർവീശ് എസ് അഹ്മദ് പറഞ്ഞു.
14 അംഗരാജ്യങ്ങളിൽ ഒമ്പത് പ്രതിനിധികൾ രണ്ട് ദിവസം നീണ്ടുനിന്ന ജനറൽ അസംബ്ലിയിൽ പങ്കെടുത്തു. ജി പി ഡി നെറ്റിെൻറ നിലവിലെ അധ്യക്ഷനും അങ്കാറയിലെ യൂനുസ് എംറി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രസിഡൻറുമായ െപ്രാഫ. സെരീഫ് അതിസ്, കതാറ കൾച്ചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി, ദർവീശ് എസ് അഹ്മദ് തുടങ്ങിയവരും മറ്റു പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. അറബ് ലോകവും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിെൻറ പാലമായി കതാറ പ്രവർ ത്തിക്കുന്നുണ്ടെന്ന് ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. സാംസ്കാരിക നയതന്ത്രബന്ധം എല്ലാ അഭിപ്രായ ഭിന്നതകളെയും മറികടക്കുമെന്നും ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ അംഗങ്ങളായി ജി പി ഡി നെറ്റിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ സുലൈതി പ്രത്യാശ പ്രകടിപ്പിച്ചു.