ഖത്തർ അമീറിന് െക്രായേഷ്യയിൽ ഉജ്വല വരവേൽപ്പ്
text_fieldsദോഹ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി െക്രായേഷ്യയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തലസ്ഥാനമായ സാെഗ്രബിൽ ഉൗഷ്മള വരവേൽപ്പ്. സന്ദർശനത്തിെൻറ ഭാഗമായി െക്രായേഷ്യൻ പ്രസിഡൻറ് കൊലിൻഡ ഗ്രാബർ കിതറോവിച്ചുമായി അമീർ ശൈഖ് തമീം കൂടിക്കാഴ്ച നടത്തി. സാെഗ്രബിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബ ന്ധപ്പെട്ടും ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്തു. സാമ്പത്തികം, നിക്ഷേപം, വിനോദസഞ്ചാരം, ഉൗർജം, വി ദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും അവർ ചർച്ച ചെയ്തു. പ്രസിഡൻഷ്യൽ പാലസിലെത്തിയ അമീറിനെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് സ്വീകരിച്ചത്.
മിഡിലീസ്റ്റിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യ ങ്ങളും അമീർ–കൊലിൻഡ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. െക്രായേഷൻ പ്രധാനമന്ത്രി ആേന്ദ്ര പ്ലെൻകോവിച്ചുമായും അമീർ ശൈഖ് തമീം ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. നിക്ഷേപം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നത് സംബ ന്ധിച്ച് സംസാരിച്ചു. കൂടിക്കാഴ്ചക്ക് ശേഷം വിവിധ മേഖലകളിൽ സഹകരണം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിലും ഇരുരാഷ്ട്ര നേതാക്കളും പങ്കെടുത്തു. നേരത്തെ സാെഗ്രബ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അമീറിന് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. െക്രായേഷ്യയിലെ ഖത്തർ അംബാസഡർ നാസർ ബിൻ ഹമദ് മുബാറക് അൽ ഖലീഫ, െക്രായേഷ്യൻ പ്രസിഡ ൻറിെൻറ വിദേശകാര്യ ഉപദേഷ്ടാവ് ദാരിയോ മിഹെലിൻ തുടങ്ങിയവർ അമീറിനെ സ്വീകരിക്കാനായി വിമാന ത്താവളത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
