Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ഡ​പ​ക​ട​ങ്ങ​ളി​ൽ...

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പ്ര​ണാ​മം

text_fields
bookmark_border
റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക്  ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പ്ര​ണാ​മം
cancel

ദോ​ഹ: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ സ്​​മ​ര​ണാ​ഞ്ജ​ലി. ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രെ സ്​​മ​രി​ക്കു​ന്ന​തി​നാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാണ്​ ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​ത്യേ​ക പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ച്ചത്​. ട്രാ​ഫി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഖ​ത്ത​ർ ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ഫി​ക് സേ​ഫ്റ്റി സെ​ൻ​റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

റോ​ഡ് അ​പ​ക​ട​ങ്ങ​ളും ജീ​വ​ൻ പൊ​ലി​യു​ന്ന​വ​രു​ടെ ക​ണ​ക്കും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും 2011–2020 കാ​ല​യ​ള​വി​ൽ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 10 വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി ചെ​യ​ർ​മാ​ൻ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ ഖ​ർ​ജി പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ലാ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി റാ​ഷി​ദ് താ​ലി​ബ് അ​ൽ നാ​ബി​ത്, ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മ​ലി​കി, ഡോ. ​ഹ​സ​ൻ ആ​ൽ​ഥാ​നി, എ​ഞ്ചി. അ​ബ്ദു​ൽ അ​സീ​സ്​ അ​ലി അ​ൽ സാ​ദ, ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഖ​ർ​ബ​ഷി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​വ​ർ​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദീ​ന ഖ​ലീ​ഫ​യി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story