ചാമ്പ്യൻ കുതിരക്ക് കണ്ണീരോടെ വിട
text_fieldsദോഹ: കഴിഞ്ഞ ദിവസം ചത്ത ചാമ്പ്യൻ കുതിര അൽഅദീദ് അൽശഖബിന് കുതിര പ്രേമികൾ കണ്ണീരോടെ വിട നൽകി. 23ാം വയസിലാണ് കഴിഞ്ഞ ദിവസം രോഗബാധിതനായി കുതിര ചത്തത്. കുതിരകളുടെ അറേബ്യൻ വംശാവലിയുടെ കരുത്തുറ്റ പ്രതീകമായാണ് അൽഅദീദിനെ കണ്ടിരുന്നത്. ഖത്തർ ഫൗണ്ടേഷന് കീഴിലെ അൽ ശഖബിലാണ് അൽഅദീദ് എന്ന ചാരനിറത്തിലുള്ള വിത്തുകുതിര വളർന്നത്. മേ ഖലാതലത്തിലും ആഗോളതലത്തിലുമായി വലിയ നേട്ടങ്ങൾ കുതിര സ്വന്തമാക്കിയിരുന്നു. ഇരുപതാം നൂറ്റാ ണ്ടിലെ ഏറ്റവും മികച്ച വിത്തുകുതിരകളിലൊന്നായിരുന്ന അൻസാത ഹാലിം ഷായുടെയും നിരവധി ചാംപ്യൻ ഷിപ്പുകളിലെ ജേത്രിയായ സുന്ദർ അലിസയ്യായുടേയും സന്തതിയാണ് അൽഅദീദ്.
ആഗോള കുതിരയോട്ട മൽസര വേദികളിൽ തുടർച്ചയായി അൽഅദീദ് നേട്ടങ്ങൾ കൊയ്തു. 1997ൽ ഖത്തർ ഇ ൻറനാഷനൽ അറേബ്യൻ ചാംപ്യൻഷിപ്പിൽ കുട്ടിക്കുതിരകളിലെ ചാമ്പ്യനായി. 2000ലും 2008ലും ചാമ്പ്യൻ വിത്തുകുതിരയെന്ന പട്ടം അഞ്ച് തവണയാണ് സ്വന്തമാക്കിയത്. 1999ലെ മിഡിൽ ഈസ്റ്റ് ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പ്, 2002ലെ ആൾ നാഷൻസ് കപ്പ്, 2005ലെ യു. എസ് ഈജിപ്ത് ഇവൻറ് തുടങ്ങിയവയെല്ലാം സ്വ ന്തമാക്കി. 2003ൽ ലോക അറേബ്യൻ കുതിര ചാംപ്യൻഷിപ്പിൽ ചാംപ്യൻ വിത്തുകുതിരയായും മാറി. ഇതിഹാസം എന്ന വാക്ക് കായികമേഖലയിൽ ഏറ്റവും യോജിച്ച കുതിരയായിരുന്നു അൽഅദീദ് എന്ന് അൽ ശഖബി എക് സിക്യുട്ടീവ് ഡയറക്ടർ ഖലീഫ അൽ അത്വിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
