Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്​സിറ്റ്​ പെർമിറ്റ്​...

എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കലിന്​ വൻ സ്വീകാര്യത

text_fields
bookmark_border
എക്​സിറ്റ്​ പെർമിറ്റ്​  ഒഴിവാക്കലിന്​ വൻ സ്വീകാര്യത
cancel

ദോഹ: എക്​സിറ്റ്​ പെർമിറ്റ്​ സംവിധാനം എടുത്തുകളഞ്ഞ ഖത്തറി​​​െൻറ നടപടിക്ക്​ വ്യാപക ​പ്രശംസ. ആഭ്യന്തരമന്ത്രാലയം തങ്ങളുടെ വെബ്​സൈറ്റിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നടത്തിയ സർവേയിൽ പ​െങ്കടുത്ത 88 ശതമാനം ആളുകളും എക്​സിറ്റ്​ പെർമിറ്റ്​ എടുത്തുകളഞ്ഞ നടപടി തൊഴിലാളികൾക്ക്​ ഏ​െറ ആശ്വാസകരമാണെന്നും ഖത്തറി​​​െൻറ നടപടികൾ തൊഴിലാളി സൗഹൃദപരമാണെന്ന​ും വിലയിരുത്തി. രാജ്യത്തെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കാൻ ഭരണകൂടം എന്നും പ്രതിഞ്​ജാബദ്ധമാണെന്നതി​​​െൻറ ഒടുവിലത്തെ ഉദാഹരണമാണ്​ ഇതെന്നും സർവേയിൽ പ​െങ്കടുത്തവർ പറയുന്നു.

‘എക്​സിറ്റ്​ പെർമിറ്റ്​ എടുത്തുകളഞ്ഞ നടപടി തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സഹായകരമാകുമെന്ന്​ നിങ്ങൾ സമ്മതിക്കുന്നുണ്ടോ’ എന്ന ചോദ്യമാണ്​ സർവേയിൽ ഉന്നയിച്ചത്​. പ​െങ്കടുത്ത 1,357 പേരിൽ 1,194 (88%)ഉം ഇക്കാര്യം സമ്മതിച്ചു. എന്നാൽ 128 പേർ അതായത്​ ഒമ്പത്​ ശതമാനം പേർ എതിരഭിപ്രായമാണ്​ പ്രകടിപ്പിച്ചത്​. 35 പേർ അതായത്​ മൂന്നുശതമാനം പേർ ഇതിനെകുറിച്ച്​ അറിയില്ലെന്നാണ്​ മറുപടി നൽകിയത്​. നവംബർ ആറിന്​ തുടങ്ങിയ സർവേ ഡിസംബർ 31ന്​ അവസാനിക്കും. ശനിയാഴ്​ചത്തെ കണക്കുപ്രകാരമാണ്​ 88 ശതമാനം പേർ സർക്കാർ നടപടിയെ അനുകൂലിച്ചത്​. ഒക്​ടോബർ 28നാണ്​ രാജ്യത്ത്​ എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കിയത്​. വി​വി​ധ തൊ​ഴി​ല്‍ ത​സ്തി​ക​ളി​ലു​ള്ള​വ​ര്‍ക്ക് എ​ക്സി​റ്റ് പെ​ര്‍മി​റ്റ് ഒ​ഴി​വാ​ക്കു​ന്ന നി​യ​മ​ത്തി​ന് അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽഥാ​നി അടുത്തിടെ അം​ഗീ​കാ​രം ന​ല്‍കിയത്​ ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

ഇ​തു​പ്ര​കാ​രം ലേ​ബ​ര്‍ കോ​ഡി​​​​െൻറ പ​രി​ര​ക്ഷ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ക്സി​റ്റ് പെ​ര്‍മി​റ്റി​ല്ലാ​തെ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു പോ​കാ​നാ​കും. തൊ​ഴി​ല്‍ക​രാ​ര്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ താ​ല്‍ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പോ​കു​ന്ന​തി​ന് എ​ക്സി​റ്റ് പെ​ര്‍മി​റ്റ് വേ​ണ്ട​തി​ല്ല. ഖ​ത്ത​ര്‍ തൊ​ഴി​ല്‍നി​യ​മ​ത്തി​ലെ ഏ​റ്റ​വും വി​വാ​ദ​മാ​യ ഭാ​ഗ​മാ​ണ് പു​തി​യ നി​യ​മ​ത്തി​ലൂ​ടെ പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​താ​ണി​ത്. നി​യ​മ​ത്തി​ലെ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന വ്യ​വ​സ്ഥ പ്ര​കാ​രം രാ​ജ്യ​ത്തെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഖ​ത്ത​റി​ന്​ പു​റ​ത്തേ​ക്കു​പോ​കു​ന്ന​തി​ന് തൊ​ഴി​ലു​ട​മ​യി​ല്‍ നി​ന്നും എ​ക്സി​റ്റ് പെ​ര്‍മി​റ്റ് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു. ത​​​െൻറ സ്​ഥാപനത്തിലെ മൊത്തം ജീവനക്കാരി​െല അഞ്ച്​ ശതമാനം പേർക്ക്​ രാജ്യം വിടാൻ ത​​​െൻറ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യമാണെന്ന്​ ഭ​ര​ണ​നി​ര്‍വ​ഹ​ണ തൊ​ഴി​ൽ സാ​മൂ​ഹി​ക കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ക്കാ​ം. എന്നാൽ ഇത്​ ക​മ്പ​നി​യു​ടെ ആ​കെ തൊ​ഴി​ല്‍ശ​ക്തി​യു​ടെ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല.

ഇത്തരത്തിൽ രാജ്യത്ത്​ നിന്ന്​ പോകുന്നതിന്​ അനുമതി ആവശ്യമുള്ളവർ ആരൊക്കെയാ​െണന്ന്​​ ഒാൺലൈൻ വഴി അറിയുന്നതിനും​ സൗകര്യം ഒരുക്കിയിട്ടുണ്ട്​. ഇതിന്​ https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്​സൈറ്റിൽ ഖത്തർ ​െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്​സിറ്റ്​ ആവശ്യമുണ്ടോ എന്ന്​ അറിയാൻ സാധിക്കും. എക്​സിറ്റ്​ ആവശ്യമുള്ള ജീവനക്കാരുടെ പട്ടികകൾ കമ്പനികൾ അധികൃതർ കൈമാറിയിരുന്നു. തുടർന്നാണ്​ ആഭ്യന്തര മന്ത്രാലയം വെബ്​സൈറ്റ്​ നവീകരിച്ച്​ എക്​സിറ്റ്​ ആവശ്യമുണ്ടോ എന്ന്​ മനസ്സിലാക്കാൻ സൗകര്യം ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story