ദോഹ: മുന്‍ ഖത്തര്‍ ശൂറാ കൗണ്‍സില്‍ റാപ്പോര്ട്ടറും 27 വര്‍ഷത്തോളം അംഗവുമായിരുന്ന ഡോ.അഹമദ് ബിന്‍ മുഹമ്മദ് യൂസുഫ് അല്‍ഉബൈദാന്‍(70) അന്തരിച്ചു. വാര്‍ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. നാസര്‍(ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്), ഡോ.ജാസിം(ഹമദ് ഹോസ്പിറ്റല്‍), ആയിഷ(ഖ ത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥ) എന്നിവര്‍ മക്കളാണ്. അല്അഹ്ലി ബാങ്ക് ഡയറക്ടര്‍, ഖത്തര്‍ വി ദ്യാഭ്യാസ ഓഫീസ് ഡയറക്ടര്‍, ട്രാന്‍സ് ഓറിയൻറ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, മുസ്്ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായിരുന്ന ഇ അ ഹമ്മദ് എന്നിവരുമായി അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. ശിഹാബ് തങ്ങളുടെ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനായി അല്‍ഉബൈദാന്‍ പാണക്കാട്ട് എത്തിയിരുന്നു. മലയാളികളുമായി ഏറെ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. ഇന്ന് ജുമുഅക്ക് ശേഷം അബൂഹമൂറിലെ ഖബറിസ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്യും. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.