Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ അ​​മീ​​ർ–റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ​​കൂ​​ടി​​ക്കാ​​ഴ്ച

text_fields
bookmark_border
ഖത്തർ അ​​മീ​​ർ–റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ​​കൂ​​ടി​​ക്കാ​​ഴ്ച
cancel
camera_alt??????????????????????? ?????????????? ?????????????????? ?????? ????????????? ???????? ?????? ?????? ????? ???????? ??????????? ???????????????

ദോ​​ഹ: ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​റി​​ലെ​​ത്തി​​യ റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ൻ​​റും ആ​​ഫ്രി​​ക്ക​​ൻ യൂ​​ണി​​യ​​ൻ നി​​ല​​വി​​ലെ സെ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ പോ​​ൾ ക​​ഗാ​​മെ​​യു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​ ​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​മീ​​രി ദീ​​വാ​​നി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​ന്ന​​തും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ച് സാ​​മ്പ​​ത്തി​​ക, നി​​ക്ഷേ​​പ​​ക, രാ​​ഷ്ട്രീ​​യ, കാ​​ർ​​ഷി​​ക, ധാ​​തു മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചും ഇ​​രു​​രാ​​ഷ്ട്രനേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്തു. മേ​​ഖ​​ലാ, അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും പു​​തി​​യ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും വി​​വി​​ധ വി​​ഷ​​യ​ങ്ങ​​ളും അ​​മീ​​ർ–​​റു​​വാ​​ണ്ട പ്ര​​സി​​ഡ​​ൻ​​റ് കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​​ശ​​ക​​ല​​നം ചെ​​യ്തു.

ഖ​​ത്ത​​റും ആ​​ഫ്രി​​ക്ക​​ൻ യൂ​​ണി​​യ​​നും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​വും സ​​ഹ​​ക​​ര​​ണ​​വും ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും ചർച്ചയുണ്ടായി. കൂ​​ടി​​ക്കാ​​ഴ്ച​​ക്ക് ശേ​​ഷം, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ ക​​രാ​​ർ ഒ​​പ്പു​​വെ​​ക്ക​​ൽ ച​​ട​​ങ്ങി​​ലും അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യും റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ൻ​​റ് ക​​ഗാ​​മെ​​യും പ​​ങ്കെ​​ടു​​ത്തു. വ്യോ​​മ സ​​ർ​​വീ​​സ്, നി​​ക്ഷേ​​പം, സാ​​മ്പ​​ത്തി​​ക, വാ​​ണി​​ജ്യ, സാ​​ങ്കേ​​ത​​ിക സ​​ഹ​​ക​​ര​​ണം തു​​ട​​ങ്ങി​​യ രം​​ഗ​​ങ്ങ​​ളി​​ൽ പ​​ര​​സ്​​പ​​രം സ​​ഹ​​ക​​ര​​ണം സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ക​​രാ​​റു​​ക​​ൾ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ഒ​​പ്പു​​വെ​​ച്ചു. ഖ​​ത്ത​​ർ, റു​​വാ​​ണ്ട രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത പ്ര​​തി​​നി​​ധി​​ക​​ളും സം​​ബ​​ന്ധി​​ച്ചു. അ​​മീ​​രി ദി​​വാ​​നി​​ലെ​​ത്തി​​യ റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ൻ​​റി​​ന് ഉൗഷ്മ​​ള വ​​ര​​വേ​​ൽ​​പ്പാ​​ണ് ന​​ൽ​​കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story