Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസങ്കീർണ വെല്ലുവിളികൾ...

സങ്കീർണ വെല്ലുവിളികൾ നേരിടാൻ യോ​ജി​ച്ച മു​ന്നേ​റ്റം അനിവാര്യം –ഖത്തർ

text_fields
bookmark_border
സങ്കീർണ വെല്ലുവിളികൾ നേരിടാൻ യോ​ജി​ച്ച  മു​ന്നേ​റ്റം അനിവാര്യം –ഖത്തർ
cancel

ദോ​ഹ: രാ​ജ്യ​ങ്ങ​ളു​ടെ യോ​ജി​ച്ച മു​ന്നേ​റ്റം സ​ങ്കീ​ര്‍ണ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള പ്രധാനവ​ഴി​യാ​ണെന്ന്​ ഖ​ത്ത​ര്‍. അത്​ രാ​ഷ്ട്ര പ​ര​മാ​ധി​കാ​ര​ത്തി​നോ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ക്കോ ഭീ​ഷ​ണി​യ​ല്ല. ഒ​രു രാ​ജ്യ​ത്തി​നും ഒ​റ്റ​​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്രശ്​നങ്ങൾ ഇതിലൂടെ പരിഹരിക്കാൻ കഴിയും. ഐ​ക്യ​രാഷ്​ട്ര സ​ഭ​യി​ലെ ഖ​ത്ത​റി​​​​െൻറ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ​ദ് ബി​ന്‍ത് സൈ​ഫ് ആ​ൽഥാനി​യാ​ണ് ഇ​ക്കാ​ര്യം പറഞ്ഞത്. ‘അ​ന്താ​രാഷ്​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍ത്ത​ല്‍; ബ​ഹ​ുമു​ഖ​ത്വ​വും ഐ​ക്യ​രാ​ഷ്​ട്ര സ​ഭ​യു​ടെ ഇ​ട​പെ​ട​ലും ശ​ക്തി​പ്പെ​ടു​ത്തി’ എ​ന്ന വി​ഷ​യ​ത്തി​ല്‍ യു.​എ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാണ്​ ശൈഖ സം​സാ​രി​ച്ചത്​. ലോ​ക​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ശ്ന​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.

സി​റി​യ​യും യ​മ​നു​മെ​ല്ലാ അ​തി​ന് വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ വ​ലി​യ ക​ഷ്​ട​പ്പാ​ടി​ലാണ്​. ഈ ​രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​ന​വും ക്ഷേ​മ​വു​മെ​ല്ലാം അ​പ​ക​ട​ത്തി​ലാണ്​. ഇ​ത് മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​താ​ണെ​ന്നും ശൈ​ഖ ആ​ലി​യ പ​റ​ഞ്ഞു. ക​ലാ​പ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ബ​ഹു​മു​ഖ സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. നി​ര​ന്ത​ര​മാ​യ ച​ര്‍ച്ച​ക​ള്‍ക്കു​ള്ള അ​വ​സ​ര​വും പ​ര​സ്പ​ര പി​ന്തു​ണ​യും സം​യു​ക്ത ന​ട​പ​ടി​ക​ളും ബ​ഹു​മു​ഖ സം​വി​ധാ​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി​രി​ക്ക​ണം. മ​നു​ഷ്യാ​വ​കാ​ശ​വും വി​ക​സ​ന​വും സ​മാ​ധാ​ന​വും, സു​ര​ക്ഷ​യും വ​ള​രെ അ​ധി​കം ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ഒ​രു ലോ​ക​ത്ത് ബ​ഹു​മു​ഖ സ​മീ​പ​ന​ത്തെ കൂ​ട്ട​മാ​യി പി​ന്തു​ണ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story