Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈ​ബ​ര്‍...

സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ൾക്ക്​ തലവച്ചുകൊടുക്കല്ലേ...

text_fields
bookmark_border
സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ൾക്ക്​ തലവച്ചുകൊടുക്കല്ലേ...
cancel

ദോ​ഹ: സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ വീണ്ടും മുന്നറിയിപ്പ്​. ഒ​രി​ക്ക​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ആ​രു​മാ​യും പങ്കുവെക്കരുതെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഖ​ത്ത​റി​ല്‍ കു​റ​ഞ്ഞ അ​ള​വി​ല്‍ മാ​ത്ര​മേ ന​ട​ക്കു​ന്നു​ള്ളൂ​. എങ്കിലും ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന്് മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. ലോ​ട്ട​റി അ​ടി​ക്ക​ല്‍, ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ള്‍, സാ​മ്പ​ത്തി​ക കൈ​മാ​റ്റ സ​ഹാ​യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട​ല്‍ തു​ട​ങ്ങി​യ ഇ​മെ​യി​ലു​ക​ളി​ലും സ​ന്ദേ​ശ​ങ്ങ​ളി​ലും തലവച്ചുകൊടുക്കരുത്​.

ഇത്തരത്തിൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​വ​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് നി​ര്‍ദേ​ശി​ച്ച​ത്. ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​വാ​തി​രി​ക്കാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ഴി. അ​തി​നൂ​ത​ന​മാ​യ വ​ഴി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നത്​. ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് അ​വ​ര്‍ എ​ല്ലാ വ​ഴി​ക​ളും സ്വീ​ക​രി​ക്കു​ം. പ​ല സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളും ന​ട​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്ന​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്​ ഇതിന്​ പിന്നിൽ. ഇതിനാൽ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ൻറ​ര്‍ പോ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യം ത​ട​യ​ല്‍ വി​ഭാ​ഗ​ത്തി​ലെ ഫ​സ്​റ്റ്​ ല​ഫ്റ്റ​ന​ൻറ്​ അ​വൈ​ദ അ​ല്‍നുഐ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story