Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപിതാവ് അമീർ സുപ്രീം...

പിതാവ് അമീർ സുപ്രീം കമ്മിറ്റി ആസ്​ഥാനത്ത്

text_fields
bookmark_border
പിതാവ് അമീർ സുപ്രീം കമ്മിറ്റി  ആസ്​ഥാനത്ത്
cancel

ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആസ്​ഥാനം സന്ദർശിച്ച്​ ലോകകപ്പ് തയാറെടുപ്പുകൾ വിലയിരുത്തി. സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടത്. 2022 ലോകകപ്പി​​െൻറ തയാറെടുപ്പുകളും അടിസ്​ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹത്തിന് സുപ്രീം കമ്മിറ്റി അധികൃതർ വിശദീകരിച്ചു നൽകി. ലോകകപ്പിനുള്ള എട്ട് സ്​റ്റേഡിയങ്ങളുടെ മാതൃകകൾ അദ്ദേഹം നോക്കിക്കണ്ടു. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി സുപ്രീം കമ്മിറ്റി ആസ്​ഥാനം സന്ദർശിച്ചെന്ന് സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ട്വീറ്റ് ചെയ്തു. അറബ് ലോകത്തി​​െൻറയും ഖത്തറി​​െൻറയും അഭിമാനമായ ലോകകപ്പ് സംഘാടകത്വത്തിന് വിത്തുപാകിയത് പിതാവ് അമീർ ആണെന്നും അൽ തവാദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീറിനൊപ്പം എത്തിയിരുന്നു. 2010 ഡിസംബർ രണ്ടിനാണ് ഖത്തറിന് ഫിഫ ലോകകപ്പ് ആതിഥേയത്വം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story