Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗറാഫയിൽ വുഖൂദിെൻറ...

ഗറാഫയിൽ വുഖൂദിെൻറ പുതിയ പെേട്രാൾ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഗറാഫയിൽ വുഖൂദിെൻറ പുതിയ  പെേട്രാൾ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചു
cancel

ദോഹ: വുഖൂദി​​െൻറ (ഖത്തർ ഫ്യൂവൽ കമ്പനി) 76ാമത് പെേട്രാൾ സ്​റ്റേഷൻ അൽ ഗറാഫയിൽ പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പം തന്നെ ബു ഫിസീല പെേട്രാൾ സ്​റ്റേഷന് സമീപത്തായി മൊബൈൽ ഡീസൽ സ്​റ്റേഷൻ ആരംഭിച്ചതായും വുഖൂദ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഗറാഫ–2ൽ മുൻ നിശ്ചയിച്ച പ്രകാരം പുതിയ പെേട്രാൾ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും പെേട്രാളിയം ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ച സാഹചര്യത്തിൽ സ്​റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതി വുഖൂദിനുണ്ടെന്നും സി ഇ ഒ എൻജി. സഅദ് അൽ മുഹന്നദി പറഞ്ഞു. രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.

പെേട്രാളിയം ഉൽപന്നങ്ങൾക്കായുള്ള ആവശ്യങ്ങൾ വർധിച്ച സാഹചര്യത്തിൽ പുതിയ പെേട്രാൾ സ്​റ്റേഷനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 15000 ചതുരശ്രമീറ്റർ വിസ്​തൃതിയുള്ള ഗറാഫ പെേട്രാൾ സ്​റ്റേഷനിൽ നാല് വരികളിലായി 12 ഡിസ്​പെൻസറുകളാണ് സ്​ഥാപിച്ചത്. അൽ ഗറാഫയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെേട്രാൾ സ്​റ്റേഷനിൽ സിദ്റ കൺവീനിയൻസ്​ സ്​റ്റോർ, മാനുവൽ കാർ വാഷ്, ഓയിൽ ചെയ്ഞ്ച്, ടയർ റിപ്പയർ, എൽ പി ജി സിലിണ്ടർ വിൽപന എന്നീ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 21 പെേട്രാൾ സ്​റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇതിലധികവും ഈ വർഷം തന്നെ തുറന്നു പ്രവർത്തിക്കുമെന്നും എൻജി. സഅദ് അൽ മുഹന്നദി പറഞ്ഞു. ഒമ്പത് പെേട്രാൾ സ്​റ്റേഷനുകൾ ബിഡിംഗ് ഘട്ടത്തിലാണെന്നും 14 സ്​റ്റേഷനുകളുടെ രൂപരേഖ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story