Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​േ​രാഗ്യ വാരം:...

ആ​േ​രാഗ്യ വാരം: ശ്രദ്ധേയമായി ഒാർബിസ്​ വിമാനത്തിലെ ബോധവത്​കരണം

text_fields
bookmark_border
ആ​േ​രാഗ്യ വാരം: ശ്രദ്ധേയമായി ഒാർബിസ്​ വിമാനത്തിലെ ബോധവത്​കരണം
cancel

ദോഹ: ദോഹ ആരോഗ്യവാരത്തി​​​െൻറ ഭാഗമായി ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ലോകത്തിലെ പറക്കും കണ്ണാശുപത്രിയിലെ ബോധവത്​കരണം ശ്ര​ദ്ധേയമാകുന്നു. ഖത്തർ എയർവേസുമായി ചേർന്നാണ്​ ഒാർബിസി​​​െൻറ പറക്കുംവിമാനം ഹമദ്​ വിമാനത്താവളത്തിലുള്ളത്​. നവംബർ 12 വരെ ദോഹയിൽ തങ്ങ​ുന്ന ഒാർബിസ്​ വിമാനത്തിൽ പൊതു- സ്വകാര്യ സന്ദർശനങ്ങൾക്ക്​ അവസരമുണ്ട്​. ഇതോടൊപ്പം വിമാനത്തിൽ ബോധവത്​കരണ വർക്​ഷോപ്പ​ുകൾ നടക്കുന്നുണ്ട്​.

ആഗോള ​നേത്രാരോഗ്യ ചാരിറ്റിയായ ഒാർബിസി​​​െൻറ പറക്കുംകണ്ണാശുപത്രിയിൽ പൂർണ സജ്ജമാക്കിയ ശസ്​​ത്രക്രിയ തിയറ്ററും ക്ലാസ്​റൂം ഉണ്ട്​. ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​മ​​െൻറ്​ ആണ്​ സാമ്പത്തിക പിന്തുണ നൽകുന്നത്​. 2016 ജൂലൈ മുതൽ 4.2 ദശലക്ഷം പരിശോധനകളാണ്​ പറക്കും കണ്ണാശുപത്രിയിൽ നടന്നത്​. ഇന്ത്യയിലും ബംഗ്ലാദേ​ശിലുമായി കുട്ടികളിലാണ്​ പരിശോധനകൾ നടന്നത്​. ഇതോടൊപ്പം 56000 പരിശീലന സെഷനുകളും ഒാർബിസിൽ നടന്നു. ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​​െമൻറി​​​െൻറ സഹായത്തോടെ 2020 പകുതിയാകു​േമ്പ​ാഴേക്കും 5.6 ദശലക്ഷം കുട്ടികൾക്ക്​ നേത്രരോഗ ചികിത്സ എത്തിക്കുകയാണ്​ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story