‘ഖുർആൻ പഠനത്തിന് മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുക’
text_fieldsദോഹ: ഖുർആൻ പഠനത്തിന് ആധുനികമായ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പണ്ഡിതനും എറണാകുളം കലൂർ ദഅവ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്‌യുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. റയ്യാൻ സോൺ ഖുർആൻ സ്റ്റഡി സെൻറർ നടത്തിയ പ്രശ്നോത്തരി വിജയികളെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിരൽതുമ്പിൽ പഠനത്തിനുള്ള എല്ലാ വഴികളും ലഭ്യമായിരിക്കെ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരെ ആദരിച്ചു. 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് പ്രോത്സാഹന സമ്മാനം നൽകി.
ഖുർആൻ സ്റ്റഡി സെൻറർ ഖത്തർ അധ്യക്ഷൻ വി.ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. റയാൻ സോണൽ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതവും ഖുർആൻ സ്റ്റഡി സെൻറർ റയ്യാൻ സോൺ അധ്യക്ഷൻ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. കോഡിനേറ്റർ എം.എം. അബ്ദുൽ ജലീൽ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
