എക്സിറ്റ് ആവശ്യമുണ്ടോയെന്ന് ഒാൺലൈൻ വഴി അറിയാം
text_fieldsഎക്സിറ്റ് പെർമിറ്റ് ആവശ്യമുള്ള അഞ്ച് ശതമാനം ജീവനക്കാർക്ക് വിവരം അറിയാനാണ് സൗകര്യം ഏർപ്പെടുത്തിയത്
ദോഹ: രാജ്യത്ത് നിന്ന് പോകുന്നതിന് അനുമതി ആവശ്യമുള്ളവർ ആരൊക്കെയാെണന്ന് ഒാൺലൈൻ വഴി അറിയുന്നതിന് സൗകര്യം. ഖത്തറിൽ ജീവനക്കാർക്ക് ഏറെ ആശ്വാസമായി നടപ്പാക്കിയ എക്സിറ്റ് പെർമിറ്റ് ഒഴിവാക്കലിെൻറ ഭാഗമായി കമ്പനികൾക്ക് അഞ്ച് ശതമാനം േപരെ എക്സിറ്റ് ആവശ്യമുള്ളവരായി നിലനിർത്താൻ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ കമ്പനികൾ അഞ്ച് ശതമാനം പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും എക്സിറ്റ് പെർമിറ്റ് ആവശ്യമുണ്ടോ എന്നും അറിയുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇതിന് https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്സൈറ്റിൽ ഖത്തർ െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്സിറ്റ് ആവശ്യമുണ്ടോ എന്ന് അറിയാൻ സാധിക്കും. ഒക്ടോബർ 28നാണ് രാജ്യത്ത് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയത്. എക്സിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ പട്ടികകൾ കമ്പനികൾ അധികൃതർ കൈമാറിയിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുകയും എക്സിറ്റ് ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കാൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
