യുവജന സംഗമവും കലാവിരുന്നും
text_fieldsദോഹ: ‘മാനവിക സാഹോദര്യത്തിന് ക്രിയാത്മക യുവത്വം’ പ്രമേയത്തിൽ യൂത്ത്ഫോറം ദോഹ സോണ്‍ യുവജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. മൻസൂറയിലെ സി.െഎ.സി ഹാളിൽ സി.െഎ.സി ദോഹ സോണൽ പ്രസിഡൻറ് അസൈനാർ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പി.കെ. നിയാസ് മുഖ്യപ്രഭാഷണം നടത്തി. ലോക ഗതി മാറ്റിമറിച്ച പല രാഷ്ട്രീയ ചലനങ്ങളിലും യുവാക്കളുടെ ശക്തമായ സാനിധ്യം പ്രകടമാണെന്നും ഗുണപരമായ അത്തരം സ്വാധീനങ്ങളുടെ പ്രഭ കെടുത്തിക്കളയുന്ന സംഭവവികാസങ്ങൾ സമകാലിക ലോകത്ത് ഉണ്ടാകുന്നത് ലോക സമാധാനത്തിനും മാനവിക സാഹോദര്യത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ഫോറത്തെ പരിചയപ്പെടുത്തി പി.ആർ. സെക്രട്ടറി അതീഖ് റഹ്മാൻ സംസാരിച്ചു. ഖുർആൻ മത്സരത്തിലെ വിജയികൾക്കും ഫോട്ടോഗ്രാഫി മത്സര വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. ഡോ. സൽമാൻ എഴുതി അമീൻ യാസിർ ട്യൂണ്‍ ചെയ്ത തീം സോങ് ദൃശ്യാവിഷ്കാരമാക്കി അവതരിപ്പിച്ചു. ദോഹ സോണൽ പ്രസിഡൻറ് മുഹമ്മദ് അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനർ ആദിൽ സ്വാഗതവും സോണൽ സെക്രട്ടറി അൻസാർ യൂസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
