അമീർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
text_fieldsദോഹ: മന്ത്രിസഭ പുനസംഘടന നടത്തി കൊണ്ട് അമീർ ശൈഖ് തമീം ബിൻ ആൽഥാനി ഉത്തരവ് ഇറക്കി. വാണിജ്യം, മുനിസിപ്പൽ–കാർഷികം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകളിലാണ് പ്രധാനമായും അഴിച്ചുപണി നടന്നത്. ഡോ. ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമിയാണ് പുതിയ നിയമ മന്ത്രി. അധിക ചുമതലയായി കാബിനറ്റ് വകുപ്പും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽതുർക്കിയാണ് മുനിസിപ്പൽ കാർഷിക വകുപ്പ് മന്ത്രി. അലി ബിൻ അഹ്മദ് അൽകുവാരിയെ വാണിജ്യ–സാമ്പത്തിക മന്ത്രിയായി നിയമിച്ചു.
യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ അൽഫഖ്റുവാണ് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി. ഖത്തർ പെേട്രാളിയം സി.ഇ.ഒ സഅദ് ബിൻ ശരീദ അൽകഅബിയെ ഉൗർജ വകുപ്പ് സഹമന്ത്രിയായി നിയമിച്ചു. ഇന്നലെ ദീവാനെ അമീരിയിൽ നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. പദവി ഒഴിയുന്ന മന്ത്രിമാരുടെ സേവനത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനി നന്ദി പറഞ്ഞു. പുതുതായി പദവി ഏൽപ്പിക്കപ്പെട്ടവർക്ക് കൃത്യ നിർവഹണം ഭംഗിയായി നടത്താൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
2013 ജൂൺ മുതൽ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ് മന്ത്രിയായിരുന്ന ഡോ. ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമി 2016 ജനുവരി മുതൽ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ്, തൊഴിൽ, സാമൂഹിക കാര്യമന്ത്രിയായി പ്രവർത്തിച്ചുവരുകയായിരുന്നു. ബെയ്റൂത്ത് സർവകലാശാലയിൽ നിന്ന് ബിരുദവും കൈറോ സർവകലാശാലയിൽ നിന്ന് പബ്ലിക് ലോയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഡോ. ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമി നിരവധി ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. ഖത്തർ റെയിലിെൻറ സി.ഇ.ഒ ആൻറ് മാേനജിങ് ഡയറക്ടർ ആയിരുന്ന അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽതുർക്കി ബർവ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ, എസ്.എം.ഇ.ഇ.ടി സി.ഇ.ഒ, കഹ്റമയിൽ വിവിധ തസ്തികകൾ എന്നിവ വഹിച്ചിട്ടുണ്ട്. ഖത്തർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.എസ്.സിയും എം.ബി.എയും സ്വന്തമാക്കിയിട്ടുണ്ട്.
വാണിജ്യ–സാമ്പത്തിക മന്ത്രിയായി നിയമിതനായ അലി ബിൻ അഹ്മദ് അൽകുവാരി ക്യു.എൻ.ബി ഗ്രൂപ്പ് സി.ഇ.ഒ, ക്യു.എൻ.ബി ജനറൽ മാനേജർ ആൻറ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ, ക്യു.എൻ.ബി കാപ്പിറ്റൽ സ്ഥാപകരിൽ ഒരാൾ, ഖത്തർ എക്സ്ചേഞ്ച് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഖത്തർ പെട്രോളിയത്തിൽ ഒൗദ്യോഗിക ജീവിതം ആരംഭിച്ച യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ അൽഫഖ്റു വിവര സാേങ്കതിക വിദ്യ, ബാങ്കിങ്, മനുഷ്യ വിഭവശേഷി, പ്രോജക്ട് മാനേജ്െമൻറ്, ഇവൻറ് മാനേജ്മെൻറ് തുടങ്ങി വിവിധ മേഖലകളിൽ പ്രവൃത്തിപരിചയം ൈകവരിച്ച ശേഷമാണ് മന്ത്രിപദവിയിലെത്തുന്നത്. ഖത്തർ നാഷനൽ ബാങ്ക് ഹ്യുമൻ കാപ്പിറ്റൽ ജനറൽ മാനേജറും ആയിരുന്നു.
2006ൽ ദോഹയിൽ ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഉൗർജ വകുപ്പ് സഹമന്ത്രിയായി നിയമിതനായ സഅദ് ബിൻ ശരീദ അൽകഅബി ഖത്തർ പെട്രോളിയം എം.ഡിയും സി.ഇ.ഒയും ഖത്തർ ഗ്യാസ് ചെയർമാനുമാണ്. പെൻസിൽവാനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ 1986ൽ വിദ്യാർഥിയായിരിക്കെ തന്നെ അദ്ദേഹം ഖത്തർ പെട്രോളിയത്തിൽ ജോലിക്ക് ചേർന്നു. പെട്രോളിയം ആൻറ് നാച്ച്വറൽ ഗ്യാസ് എൻജിനീയറിങിൽ 1991ൽ ബിരുദം സ്വന്തമാക്കി. തുടർന്ന് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ശേഷമാണ് മന്ത്രിസ്ഥാനത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
