സീലൈനിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക്ക് ആരംഭിച്ചു
text_fieldsദോഹ: മിസൈദ് നഗരത്തിെൻറ തെക്ക് ഭാഗത്ത് ഹമദ് മെഡിക്കൽ കോർപറേഷെൻറ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ഇത് തുടർച്ചയായി ഒമ്പതാം വർഷമാണ് സീസണൽ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സീലൈൻ മെഡിക്കൽ ക്ലിനിക്ക് ഏപ്രിൽ മധ്യത്തോടെ അടക്കും. ശൈത്യകാല ക്യാമ്പിംഗ് സീസൺ പടിവാതിൽക്കലെത്തി നിൽക്കെ ആവശ്യമായ വൈദ്യസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് സീലൈൻ മെഡിക്കൽ സെൻറർ െപ്രാജക്ട് മാനേജറും എച്ച്.എം.സി ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ അലി അൽ ഖാതിർ പറഞ്ഞു.
അടിയന്തിര വൈദ്യസഹായമടക്കം മേഖലയിലെ താമസക്കാർക്കെല്ലാം കേന്ദ്രത്തിലെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ തിരക്ക് പിടിച്ച ക്യാമ്പിംഗ് സീസണാണ് വരാനിരിക്കുന്നതെന്നും ക്യാമ്പർമാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുകയെന്ന ഹമദ് മെഡിക്കൽ കോർപറേഷെൻറ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അലി അൽ ഖാതിർ കൂട്ടിച്ചേർത്തു. എല്ലാവർക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന മേഖലയിലാണ് ക്ലിനിക്ക് സ്ഥാപിച്ചിരിക്കുന്നത്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവർത്തിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരപ്രദേശത്തോട് വളരെ അടുത്ത് ചേർന്നാണ് ക്ലിനിക്കെന്നും കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് തന്നയായിരുന്നുവെന്നും അൽ ഖാതിർ ഓർമ്മിപ്പിച്ചു. ക്ലിനിക്കിെൻറ പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകിയ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും എല്ലാ ക്യാമ്പർമാരും സ്ഥിരമായി സന്ദർശിക്കുന്നവരും സുരക്ഷക്ക് മുൻഗണന നൽകണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ക്യാമ്പിംഗ് സീസണിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് മെഡിക്കൽ സൂപ്പർവൈസർ ഡോ. ഹാമിദ് ഗരീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
