Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖിഫ് ഫുട്ബാള്‍ വാസ്...

ഖിഫ് ഫുട്ബാള്‍ വാസ് വയനാടിന്​ ജയം

text_fields
bookmark_border
ഖിഫ് ഫുട്ബാള്‍  വാസ് വയനാടിന്​ ജയം
cancel
camera_alt12????? ????? ?????????? ????? ???????? ??.??.??.?? ????????????? ??????? ?????????? ??????
ദോഹ: 12ാമത്​ ഖിഫ്​ ഫുട്​ബാളിൽ വാസ്​ വയനാടിന്​ ജയം. കെ.എം.സി.സി കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ തോൽപിച്ചത്​. കളിയുടെ 37ാം മിനിറ്റിൽ 14ാം നമ്പർ താരം ഫൈസൽ നേടിയ ഗോളിാണ്​ വാസ്​ വയനാടിന്​ ജയം നേടിക്കൊടുത്തത്​.മത്സരത്തി​​െൻറ ആരംഭം കെ.എം.സി.സി കോഴിക്കോടി​​െൻറ ആക്രമണത്തോടെയായിരുന്നു. ത​ുടക്കത്തിൽ തന്നെ എതിർ പ്രതിരോധം മറികടന്നെങ്കിലും ഗോളിയെ കീഴടക്കാൻ കോഴി​ക്കോടൻ താരങ്ങൾക്കായില്ല. തുടർന്ന്​ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കില​ും ആദ്യ പകുതിയിൽ ഗോൾ വീണില്ല. ഇതിനിടെ മത്സരം അൽപം പരുക്കനാകുകയും വാസ്​ വയനാടി​​െൻറ രണ്ട്​ താരങ്ങൾക്ക്​ മഞ്ഞക്കാർഡ്​ ലഭിക്കുകയും ചെയ്​തു. ഇതിനിടെ 37ാം മിനിറ്റിൽ ഫൈസൽ ലക്ഷ്യം കണ്ടതോടെ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു കോഴിക്കോട്​. തുടർച്ചയായ ആക്രമണങ്ങൾക്ക്​ ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നതോടെ വാസ്​ വയനാട്​ വിജയം ഉറപ്പാക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story