നിയമലംഘനങ്ങൾ തൊഴിലാളികൾ റിപ്പോർട്ട് ചെയ്യണം -മന്ത്രാലയം
text_fieldsദോഹ: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഖത്തർ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ്, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം. രാജ്യത്ത് തൊഴിലാളിയുടെ തൊഴിൽ സമയം നിശ്ചയിച്ചുള്ള നിയമം നിലവിലുണ്ട്. ഇത് കൃത്യമായി പാലിക്കണം. റിക്രൂട്ട്മെൻറ് ഫീസ് തൊഴിലാളിയിൽ നിന്ന് ഇൗടാക്കുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തൊളിലാളികൾ റിപ്പോർട്ട് ചെയ്യണം. നിയമം ലംഘിക്കുന്നവരെന്ന് സംശയിക്കുന്ന തൊഴിലുടമകളുടെ മേൽ തൊഴിൽ പരിശോധന സംഘങ്ങൾ നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വൈവിധ്യമാർന്ന സംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ദോഹയിലെ ഒരു ഹോട്ടലിൽ സബ് കോൺട്രാക്ടർക്ക് കീഴിലുള്ള സുരക്ഷാ ജീവനക്കാരും പൂന്തോട്ടത്തിലെ ജീവനക്കാരും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നതായും കുറഞ്ഞേവതനം പോലും ലഭിക്കുന്നില്ലെന്നും ചില പടിഞ്ഞാറൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഖത്തർ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ്, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായും തൊഴിലാളികളുടെ രാജ്യങ്ങളുമായും സഹകരിച്ച് ഖത്തറിലേക്ക് വരുന്നതിന് റിക്രൂട്ട്മെൻറ് ഫീസ് ഇൗടാക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ വിസ സേവന കേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. ഒക്ടോബറിൽ കൊളംബോയിൽ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തേക്ക് തൊഴിലുകൾക്കായി വരുന്നവർക്ക് എല്ലാവിധ നിയമസംവിധാനങ്ങളിലൂടെയും സംരക്ഷണം ഒരുക്കും. നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
